India

കാര്‍ഗിലിലും ജാഗ്രതാ നിര്‍ദേശം; എയര്‍ ഇന്ത്യ കശ്മീരിലേക്കുള്ള നിരക്ക് കുറച്ചു

ഭയചകിതരായ സഞ്ചാരികളും തീര്‍ത്ഥാടകരും എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകാന്‍ ശ്രമിക്കുന്നത് ബസ് സ്റ്റാന്റുകളിലും വിമാനത്താവളങ്ങളിലും കടുത്ത തിരക്ക് സൃഷ്ടിച്ചു. സാഹചര്യം കണക്കിലെടുത്ത് എയര്‍ ഇന്ത്യ ശ്രീനഗറിലേക്കും തിരിച്ചുമുള്ള നിരക്ക് പരമാവധി 9,500 രൂപയാക്കി നിശ്ചയിച്ചു. ആഗസ്ത് 15 വരെയാണ് ഈ ഇളവ്.

കാര്‍ഗിലിലും ജാഗ്രതാ നിര്‍ദേശം; എയര്‍ ഇന്ത്യ കശ്മീരിലേക്കുള്ള നിരക്ക് കുറച്ചു
X

ശ്രീനഗര്‍: സഞ്ചാരികളും അമര്‍നാഥ് തീര്‍ത്ഥാടകരും ഉടന്‍ കശ്മീര്‍ വിടണമെന്ന മുന്നറിയിപ്പ് താഴ്‌വരയില്‍ സൃഷ്ടിച്ചത് ഭീതിജനകമായ അന്തരീക്ഷം. ഭയചകിതരായ സഞ്ചാരികളും തീര്‍ത്ഥാടകരും എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകാന്‍ ശ്രമിക്കുന്നത് ബസ് സ്റ്റാന്റുകളിലും വിമാനത്താവളങ്ങളിലും കടുത്ത തിരക്ക് സൃഷ്ടിച്ചു. സാഹചര്യം കണക്കിലെടുത്ത് എയര്‍ ഇന്ത്യ ശ്രീനഗറിലേക്കും തിരിച്ചുമുള്ള നിരക്ക് പരമാവധി 9,500 രൂപയാക്കി നിശ്ചയിച്ചു. ആഗസ്ത് 15 വരെയാണ് ഈ ഇളവ്.

അതേ സമയം, കാര്‍ഗിലിലും സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഒരു സാഹചര്യത്തിലും മജിസ്‌ട്രേറ്റിന്റെയോ ഡപ്യൂട്ടി കമ്മീഷണറുടെയോ മുന്‍കൂര്‍ അനുമതി ലഭിക്കാതെ തങ്ങളുടെ ജോലി സ്ഥലം വിട്ടു പോവരുതെന്ന് ജില്ലാ ഓഫിസര്‍മാര്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമാര്‍, തഹ്‌സീല്‍ദാര്‍മാര്‍, മറ്റു മേഖലാ ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. ഓഫിസര്‍മാര്‍ തങ്ങളുടെ മൊബൈല്‍ സ്വിച്ചോഫ് ആക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ ശ്രീനഗറില്‍ വലിയ തോതിലുള്ള ആയുധ സജ്ജീകരണങ്ങളുമായി അര്‍ധ സൈനികരെ വിന്യസിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ വ്യാപകമായ സൈനിക നടപടിക്ക് ഒരുങ്ങാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

അതേ സമയം, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35എ റദ്ദാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് സൂചന. ആഗസ്ത് 5, 6 തിയ്യതികളില്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും മുഴുവന്‍ ബിജെപി അംഗങ്ങളും സഭയില്‍ ഉണ്ടാവണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ വിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it