Latest News

കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ചാടിയ പിതാവ് മുങ്ങിമരിച്ചു

കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ചാടിയ പിതാവ് മുങ്ങിമരിച്ചു
X

തൃശൂര്‍: വടക്കാഞ്ചേരിയില്‍ കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. വാരിയത്ത് വളപ്പില്‍ വീട്ടില്‍ മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് (33) മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് സംഭവം. മൂന്നു വയസുകാരനായ മകനെ അയല്‍വാസിയായ യുവാവ് കിണറ്റില്‍ ചാടി രക്ഷപെടുത്തി. കുട്ടിയെ തുടര്‍ ചികില്‍സക്കും നിരീക്ഷണത്തിനുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിന്റെ മൃതദേഹം വടക്കാഞ്ചേരി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. യുവാവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it