തെലുങ്ക് ഹാസ്യതാരം വേണു മാധവ് അന്തരിച്ചു
തെലുങ്കുദേശം പാര്‍ട്ടിയുടെ അംഗം കൂടിയാണ് വേണു മാധവ്. 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സമ്പ്രദായമെന്ന സിനിമയിലൂടെയാണ് വേണു മാധവ് ശ്രദ്ധിക്കപ്പെടുന്നത്. 150 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ഹാസ്യതാരം വേണു മാധവ് (39) അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വേണു മാധവ് യശോദ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തെലുങ്കുദേശം പാര്‍ട്ടിയുടെ അംഗം കൂടിയാണ് വേണു മാധവ്. 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സമ്പ്രദായമെന്ന സിനിമയിലൂടെയാണ് വേണു മാധവ് ശ്രദ്ധിക്കപ്പെടുന്നത്. 150 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇതില്‍ മാസ്റ്റര്‍, തോളി പ്രേമ, നുവീ നുവീ, യുവരാജു ദില്‍, എയ്‌സ് സിംഹാദ്രി ആന്റ് ആര്യ എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഇതിനിടെ രാഷ്ട്രീയത്തിലും അദ്ദേഹം ചുവടുവെച്ചു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തെലുങ്കുദേശം പാര്‍ട്ടിക്കുവേണ്ടി അദ്ദേഹം പ്രചാരണത്തിനിറങ്ങിയിരുന്നു. 2016 ല്‍ ഇറങ്ങിയ ഡോ. പരമാനന്ദയ്യ സ്റ്റുഡന്റ്‌സ് എന്ന സിനിമയിലാണ് വേണു മാധവ് അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി, അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു, അപൂര്‍വമായി മാത്രമേ അദ്ദേഹം പൊതുവേദിയിലെത്തിയിരുന്നുള്ളൂ.
RELATED STORIES
തിരുവനന്തപുരം വിദ്വേഷ പ്രസംഗം;പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി
25 May 2022 9:34 AM GMTകബില്‍ സിബല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചു; എസ്പി പിന്തുണയോടെ...
25 May 2022 7:46 AM GMTടെക്സാസ് വെടിവയ്പ്: തോക്ക് ലോബിക്കെതിരേ പൊട്ടിത്തെറിച്ച് ബൈഡനും...
25 May 2022 3:57 AM GMT2015നുശേഷം രാജ്യത്ത് മാംസാഹാരികളുടെ എണ്ണം കൂടിയെന്ന് സര്‍വേ...
25 May 2022 3:18 AM GMTആര്‍എസ്എസ് ഭീകരതയ്ക്കെതിരേ സംസ്ഥാനത്തെ തെരുവുകളില്‍ പ്രതിഷേധാഗ്നി...
24 May 2022 4:36 PM GMTവിസ്മയ കേസ്:കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ്
24 May 2022 7:42 AM GMT