ടെലികോം കമ്പനികള്‍ നിന്ന് 92,000 കോടിയുടെ കുടിശിക ഈടാക്കി കേന്ദ്രം

ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ 92,000 കോടി രൂപയുടെ കുടിശിക കേന്ദ്ര സര്‍ക്കാറിന് നല്‍കണമെന്ന് സുപ്രിം കോടതി. കമ്പനികളുടെ മൊത്തം വരുമാനം കണക്കാക്കി (അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ എജിആര്‍) അധിക സ്‌പെക്ട്രം ഉപയോഗ ഫീസ് നല്‍കണമെന്ന ടെലികോം മന്ത്രാലയത്തിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം. യഥാര്‍ഥ നിരക്കിനു പുറമേ, കുടിശിക തുകയുടെ പിഴയും പലിശയും കമ്പനികള്‍ അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ആറുമാസത്തെ സമയം അനുവദിക്കണമെന്ന കമ്പനികളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചു.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. നിലവില്‍ ഭാരതി എയര്‍സെല്‍ ലൈസന്‍സ് 21,682.13 കോടിയും, വോഡഫോണ്‍ ഐഡിയ 19,823.71 കോടിയും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 16,546.47 കോടിയുമാണ് ടെലികോം മന്ത്രാലയത്തില്‍ അടയ്ക്കാനുള്ളത്. വിധി നിരാശജനകമാണന്ന് കമ്പനി വക്താക്കള്‍ പ്രതികരിച്ചു.
ടെലികോം സേവന മേഖലയില്‍ നിന്നുള്ള വരുമാനം മാത്രം കണക്കാക്കി, എജിആര്‍ നിര്‍ണയിച്ച് ഫീസ് ഈടാക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു എന്നാല്‍, കമ്പനികളുടെ മൊത്തം വരുമാനവും കണക്കാക്കണമെന്ന് കേന്ദ്രം വാദിച്ചു. ഇത് സുപ്രിം കോടതി ശരിവയ്ക്കുകയായിരുന്നു. കോടതിയെ സമീപിക്കുന്നതിനു പകരം ടെലികോം മേഖല നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നു കമ്പനികള്‍ വ്യക്തമാക്കി. സ്‌പെക്ട്രം, ലൈസന്‍സ് ഫീസുകള്‍ക്ക് പുറമേ റോമിംഗ് ചാര്‍ജുകള്‍, ടെര്‍മിനേഷന്‍ ഫീസ്, മറ്റ് ടെലികോം ഇതര വരുമാനം എന്നിവയും എജിആറില്‍ ഉള്‍പ്പെടും.
RELATED STORIES
കേരളത്തില്‍ മഴ ശക്തമാവും; ഞായറാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
28 May 2022 7:36 PM GMTആദിവാസി വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം; വനംവകുപ്പ് ഉദ്യോഗസ്ഥന്...
28 May 2022 7:28 PM GMTനെഹ്റു എവിടെ ? മോദി എവിടെ ? ഭൂമിയെയും ആകാശത്തെയും താരതമ്യം...
28 May 2022 7:15 PM GMTയുപി പോലിസ് സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വിലക്കെന്ന് ബാനര്‍; ...
28 May 2022 7:04 PM GMTചത്ത പശുക്കുട്ടിയുടെ മൃതദേഹവുമായി ആനക്കൂട്ടം സഞ്ചരിച്ചത് ഏഴ്...
28 May 2022 6:34 PM GMTലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMT