India

ഭാര്യ മട്ടൻ കറി വെച്ച് തന്നില്ലെന്ന് 100 ൽ വിളിച്ച് പരാതിപ്പെട്ടു; യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലിസ്

ആദ്യ തവണ കാൾ വന്നെങ്കിലും പോലിസ് സംഭവം കാര്യമായെടുത്തില്ല. എന്നാൽ നവീൻ തുടർച്ചയായി ആറ് പ്രാവശ്യം ഇക്കാര്യം പറഞ്ഞ് വിളിച്ചതോടെ പോലിസിന്റെ ക്ഷമ നശിച്ചു.

ഭാര്യ മട്ടൻ കറി വെച്ച് തന്നില്ലെന്ന് 100 ൽ വിളിച്ച് പരാതിപ്പെട്ടു; യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലിസ്
X

ഹൈദരാബാദ്: ഭാര്യ മട്ടൻ കറി പാചകം ചെയ്ത് തരാത്തതിന് പോലിസിൽ പരാതിപ്പെട്ട യുവാവ് കസ്റ്റഡിയിൽ. തെലങ്കാനയിലാണ് സംഭവം നടന്നത്. ഭാര്യയ്ക്കെതിരെ 100 ൽ വിളിച്ചായിരുന്നു നവീൻ എന്ന യുവാവിന്റെ പരാതി. നിരന്തരം വിളിവന്നതിനെ തുടർന്ന് പോലിസ് എത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തെലങ്കാനയിലെ നൽ​ഗൊണ്ട ജില്ലയിൽ ഹോളി ദിവസമാണ് സംഭവം നടന്നത്. ആദ്യ തവണ കാൾ വന്നെങ്കിലും പോലിസ് സംഭവം കാര്യമായെടുത്തില്ല. എന്നാൽ നവീൻ തുടർച്ചയായി ആറ് പ്രാവശ്യം ഇക്കാര്യം പറഞ്ഞ് വിളിച്ചതോടെ പോലിസിന്റെ ക്ഷമ നശിച്ചു. ശനിയാഴ്ച രാവിലെ ചെർല ​ഗൗരാരം ​ഗ്രാമത്തിലെ നവീന്റെ വീട്ടിലെത്തിയാണ് കന​ഗൽ പോലിസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് പൊതു ശല്യമുണ്ടാക്കിയതുൾപ്പെടെയുള്ള വകുപ്പുകൾ നവീന് മേൽ ചുമത്തി.

പോലിസ് പറയുന്നത് പ്രകാരം വെള്ളിയാഴ്ച രാത്രി വീട്ടിൽ മദ്യപിച്ചെത്തിയ നവീൻ കടയിൽ നിന്നു വാങ്ങിയ മട്ടനിറച്ചി കറി വെക്കാൻ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ ഭാര്യ ഇതിന് കൂട്ടാക്കിയില്ല. ഇതോടെ പ്രകോപിതനായ നവീൻ പോലിസിനെ വിളിക്കുകയായിരുന്നു. നിരന്തരം കോൾ വന്നതോടെ പോലിസ് അപ്പോൾ തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കാൻ വീട്ടിലെത്തി.

എന്നാൽ വീട്ടിൽ മദ്യപിച്ച് അവശനായ നിലയിലായിരുന്നു നവീൻ. ഇതോടെ പോലിസ് മടങ്ങി. പിറ്റേന്ന് രാവിലെയെത്തി നവീനെ കസ്റ്റഡിയിലെടുത്തു. അടിയന്തര സാഹചര്യങ്ങളിൽ പോലിസിനെ വിളിക്കേണ്ട 100 നമ്പറിൽ അനാവശ്യമായി വിളിച്ച് ദുരുപയോ​ഗം ചെയ്യരുതെന്ന് കന​ഗൽ എസ്ഐ നാ​ഗേഷ് വ്യക്തമാക്കി. അനാവശ്യ കാര്യത്തിന് പോലിസിനെ വിളിച്ചതിനാണ് നവീനെതിരേ നടപടിയെന്നും പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it