India

കള്ളവോട്ട്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കുമെന്നു ടിക്കാറാം മീണ

കള്ളവോട്ട്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കുമെന്നു ടിക്കാറാം മീണ
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധയിടങ്ങളില്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതി ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇതു സംബന്ധിച്ച പ്രാഥമിക റിപോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ. കള്ളവോട്ടു ചെയ്‌തെന്ന വാര്‍ത്തകളെ കമ്മിഷന്‍ ഗൗരവത്തോടെയാണ് കാണുന്നത്. വിഷയം അന്വേഷിച്ച് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍മാരോട് ആവശ്യപ്പെട്ടത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കണ്ണൂരില്‍ നിന്നും കാസര്‍കോട്ടുനിന്നും പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. കള്ളവോട്ട് സംഭവത്തില്‍ ആരെങ്കിലും കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മീണ വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ പ്രതികരണമാരായാനെത്തിയ മാധ്യമപ്രവര്‍ത്തകരെ നേരിട്ടു കാണാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സമ്മതിച്ചില്ല.

Next Story

RELATED STORIES

Share it