നാല് ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍
ചൊവ്വാഴ്ച പുലര്‍ച്ചെ ജാഫ്ന തീരത്തിനടുത്തുള്ള ഡെല്‍ഫ്റ്റ് ദ്വീപിനു സമീപം മല്‍സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
BY NSH20 Aug 2019 6:13 AM GMT
X
NSH20 Aug 2019 6:13 AM GMT
ചെന്നൈ: നാല് ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. ചൊവ്വാഴ്ച പുലര്‍ച്ചെ ജാഫ്ന തീരത്തിനടുത്തുള്ള ഡെല്‍ഫ്റ്റ് ദ്വീപിനു സമീപം മല്‍സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. രാമേശ്വരം പുതുക്കോട്ട കോട്ടൈപട്ടണത്തുനിന്ന് പോയവരാണിവര്‍.
ശ്രീലങ്കന്‍ നാവികസേന സാധാരണ പട്രോളിങ് നടത്തുന്നതിനിടെയാണ് അതിക്രമിച്ചുകടന്നുവെന്ന കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. ഇവരെ കങ്കേശെന്തുരൈ നേവല്‍ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. തങ്ങളുടെ മല്‍സ്യബന്ധന ബോട്ടും ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തതായി തമിഴ്നാട് ഫിഷര്‍മെന്‍ സംസ്ഥാന സെക്രട്ടറി സി ആര് സെന്തില്വെല് പറഞ്ഞു. കഴിഞ്ഞയാഴ്ച മൂന്ന് ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ ഇതേ കുറ്റം ചുമത്തി ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരുന്നു.
Next Story
RELATED STORIES
തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്‍ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMTജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്‍എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMTമരുന്നും ചികില്‍സയും ലഭ്യമാക്കുക: ജി എന്‍ സായിബാബ നാഗ്പൂര്‍ ജയിലില്‍...
26 May 2022 10:18 AM GMT