India

തമിഴ് നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി

നിലവില്‍ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യപെട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ് നാട്

തമിഴ് നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി
X

ചെന്നൈ: തമിഴ് നാട് ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. മുഖ്യമന്ത്രി പഴനി സ്വാമിയാണ് ലോക്ക് നീട്ടിയതായി അറിയിച്ചത്. കൊറോണ വൈറസ് പടരാതിരിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ നിയമപ്രകാരമാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതെന്നും മുഖ്യമന്ത്രിപറഞ്ഞു. നിലവില്‍ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യപെട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ് നാട്. ഒറ്റ ദിവസം കൊണ്ട് 938 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്യപെട്ടിട്ടുള്ളത്

അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുമ്പോഴും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അടുത്ത ഉത്തരവ് വരുന്നത് വരെ തമിഴ്നാട്ടില്‍ തീയേറ്ററുകള്‍, ജിമ്മുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. എന്നാല്‍ ടാക്‌സി, ഓട്ടോ സര്‍വീസുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഐടി സ്ഥാപനങ്ങള്‍ക്ക് 20 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാമെന്നും പുതുക്കിയ നിര്‍ദേശത്തില്‍ പറയുന്നു. നാളെ മുതല്‍ ചെന്നൈ, ചെങ്കല്‍പെട്ട്,കാഞ്ചീപുരം, തിരുവെള്ളൂര്‍ ജില്ലകള്‍ ഒഴികുള്ള നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും 50 ശതമാനം ബസുകള്‍ സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് കേരളം, കര്‍ണാടകം ഉള്‍പ്പെടെയുള്ള അടുത്ത സംസ്ഥാനങ്ങളിലേക്ക് പോകാനും അനുമതിയുണ്ടായിരിക്കില്ല.





Next Story

RELATED STORIES

Share it