ഡല്‍ഹിയില്‍ കൊവിഡ് സംശയിക്കുന്ന രോഗി മരിച്ചു; 68 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍
ഡല്‍ഹിയിലെ ഭഗവാന് മഹാവീര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ ഗര്‍ഭിണിയായ 25 കാരിയായ യുവതിയാണ് മരിച്ചത്.
BY NSH17 April 2020 6:03 AM GMT
X
NSH17 April 2020 6:03 AM GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് സംശയിക്കുന്ന രോഗി മരിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 68 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ഭഗവാന് മഹാവീര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ ഗര്‍ഭിണിയായ 25 കാരിയായ യുവതിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിദേശയാത്ര നടത്തിയതിന്റെ പേരില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നേരത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ഇവരുടെ കൊവിഡ് സാംപിള്‍ പരിശോധനാഫലം ലഭ്യമായിട്ടില്ല. ഫലം നെഗറ്റീവായാല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ ഡ്യൂട്ടിയില്‍ തിരികെ പ്രവേശിപ്പിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Next Story
RELATED STORIES
താനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTനിരവധി ജില്ലകളില്‍ ഉഷ്ണതരംഗം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക്...
28 April 2024 2:28 PM GMTകോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ ഡ്രൈവറെ വെട്ടേറ്റ് മരിച്ചനിലയില്‍...
28 April 2024 5:49 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMT