- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുശാന്ത് സിങ്ങിന്റെ മരണം: കാമുകി റിയ ചക്രബര്‍ത്തിക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസ്
സുശാന്തിന്റെ പിതാവ് കെ കെ സിങ് നല്‍കിയ പരാതിയിലാണ് റിയക്കെതിരേ പോലിസ് കേസെടുത്തത്. സുശാന്തിനെ റിയ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നും സാമ്പത്തികമായി വഞ്ചിച്ചെന്നും മാനസികമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു.

പട്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണാക്കുറ്റത്തിന് നടിയും മുന്‍ കാമുകിയുമായ റിയ ചക്രബര്‍ത്തിക്കെതിരേ പോലിസ് കേസെടുത്തു. സുശാന്തിന്റെ പിതാവ് കെ കെ സിങ് നല്‍കിയ പരാതിയിലാണ് റിയക്കെതിരേ പോലിസ് കേസെടുത്തത്. സുശാന്തിനെ റിയ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നും സാമ്പത്തികമായി വഞ്ചിച്ചെന്നും മാനസികമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. എഫ്‌ഐആറില്‍ റിയയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ആറുപേരുടെ പേരും ചേര്‍ത്തിട്ടുണ്ട്. പട്‌ന പോലിസിന്റെ നാലംഗ സംഘം കേസ് അന്വേഷിക്കാനായി മുംബൈയിലേക്ക് പുറപ്പെട്ടു.
ഇതാദ്യമായാണ് സുശാന്തിന്റെ മരണത്തില്‍ പരസ്യമായി ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ റിയാ ചക്രബര്‍ത്തിയെ മുംബൈ പോലിസ് ചോദ്യംചെയ്തിരുന്നു. സുശാന്തുമായി വിവാഹം തീരുമാനിച്ചിരുന്നുവെന്നും ലോക്ക് ഡൗണ്‍ കാലത്ത് സുശാന്തിന്റെ ഫ്‌ളാറ്റിലാണു താമസിച്ചിരുന്നതെന്നുമാണ് റിയ മുംബൈ പോലിസിനോട് വ്യക്തമാക്കിയിരുന്നത്. പിന്നീട് സുശാന്തുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് അവിടെനിന്നും തിരിച്ചുപോന്നതെന്നും റിയ പോലിസിന് മൊഴി നല്‍കിയിരുന്നു.
ഫ്ളാറ്റില്‍നിന്നും തിരിച്ചുപോയെങ്കിലും ഫോണിലൂടെ പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്ന് റിയ പോലിസിന് നല്‍കിയ മൊഴി. അതേസമയം, സുശാന്ത് സിങ്ങിന്റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഈമാസം ആദ്യം റിയ രംഗത്തുവന്നിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഇന്‍സ്റ്റഗ്രാമില്‍ ടാഗ് ചെയ്താണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ ജൂണ്‍ 14 നാണ് മുബൈയില്‍ ബാന്ദ്രയിലുള്ള വസതിയില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഷാദരോഗത്തെത്തുടര്‍ന്നുണ്ടായ മാനസികപ്രശ്‌നങ്ങള്‍ സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















