മെഹ്ബൂബ മുഫ്തിയെ കാണാന്‍ മകള്‍ ഇല്‍ത്തിജയ്ക്ക് അനുമതി
മാതാവിനെ കാണാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മകള്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
BY RSN5 Sep 2019 6:56 AM GMT
X
RSN5 Sep 2019 6:56 AM GMT
ന്യൂഡല്‍ഹി: കശ്മീര്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മെഹബൂബ മുഫ്തിയുടെ മകള്‍ സനാ ഇല്‍ത്തിജയ്ക്ക് ശ്രീനഗറിലേക്ക് പോവാനും അമ്മയെ കാണാനും സുപ്രിംകോടതിയുടെ അനുമതി. മാതാവിനെ കാണാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മകള്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. കഴിഞ്ഞ ഒരുമാസമായി മാതാവിനെ കണ്ടിട്ടില്ലെന്നും കാണാന്‍ അവസരം തരണമെന്നും ആരോഗ്യാവസ്ഥയെക്കുറിച്ച് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സന സുപ്രിംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ ആഗസ്ത് അഞ്ച് തിയതി മുതല്‍ മെഹ്ബൂബ വീട്ടുതടങ്കലിലാണ്. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് മെഹബൂബ മുഫ്തി ഉള്‍പ്പടെയുളള രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.
Next Story
RELATED STORIES
നാല് കിലോ കഞ്ചാവുമായി രണ്ടുപേര് പിടിയില്
28 May 2022 7:45 AM GMTചമ്രവട്ടത്ത് കാര് പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം
28 May 2022 7:33 AM GMTലഡാക്കില് മരണപെട്ട സൈനികന്റെ അന്ത്യകര്മ്മങ്ങള്ക്കായി ജന്മനാട്ടില്...
28 May 2022 6:25 AM GMTആര്മിയില് ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടി; യുവാവ്...
27 May 2022 7:16 PM GMTഓരോടം പാലത്ത് ബൈക്ക് അപകടം; അരിപ്ര സ്കൂള്പടി സ്വദേശി മരിച്ചു
27 May 2022 2:39 AM GMTമൊബൈല് ഫോണ് മോഷ്ടിച്ച് ഗൂഗ്ള് പേ വഴി ഹോട്ടല് ഉടമയില്നിന്ന് പണം...
26 May 2022 1:20 AM GMT