ഒഡീഷ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന് പട്‌നായികിന്റെ വസതിയായ നവീന്‍ നിവാസിന്റെ മുന്നില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം. ഉഡാല നിയോജകമണ്ഡലത്തിലെ ബിജെഡി സ്ഥാനാര്‍ഥി ശ്രീനാഥ് സോറന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലെത്തിയ യുവതി ആത്മഹത്യക്കു ശ്രമിച്ചത്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്താനൊരുങ്ങിയ യുവതി സുരക്ഷാ ജീവനക്കാര്‍ രക്ഷിക്കുകയായിരുന്നു. ശ്രീനാഥ് സോറന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടി കൈക്കൊണ്ടില്ലെന്നും യുവതി ആരോപിച്ചു. ഇതിനാലാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ യുവതിയെ ഉപയോഗിച്ചു തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നു ശ്രീനാഥ് സോറന്‍ പറഞ്ഞു. ആത്മഹത്യാ ശ്രമം തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഭുവനേശ്വര്‍ ഡിസിപി അറിയിച്ചു.
RELATED STORIES
വാഗ്ദാനങ്ങള് പാലിക്കപ്പെട്ടില്ല;മലബാര് ദേവസ്വം ജീവനക്കാര്‍ വീണ്ടും...
23 May 2022 10:33 AM GMTതൃശൂരില് കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്ഗ്രസ് നേതാക്കള്
23 May 2022 10:06 AM GMTനടിയെ ആക്രമിച്ച കേസ്: നീതി ഉറപ്പാക്കാന് ഇടപെടണമെന്ന്; ഹരജിയുമായി...
23 May 2022 9:52 AM GMTകൊല്ലം പ്രവാസി അസോസിയേഷന് സോഫ്റ്റ് ബോള് ക്രിക്കറ്റ് ടൂര്ണമെന്റ്...
23 May 2022 9:45 AM GMTകോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികള്
23 May 2022 9:32 AM GMTയുവനടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്: വിജയ് ബാബു ഉടന്...
23 May 2022 9:20 AM GMT