India

യെദിയൂരപ്പ കോണ്‍ഗ്രസിലേക്കോ..?; ഡി കെ ശിവകുമാറുമായുള്ള കൂടിക്കാഴ്ച ചര്‍ച്ചയാവുന്നു

നിലവില്‍ കര്‍ണാകയിലെ പ്രതിപക്ഷനേതാവായ യെദിയൂരപ്പ ശിവകുമാറിന്റെ വസതിയില്‍ മകനും എംപിയുമായ ബി വൈ രാഘവേന്ദ്രയോടൊപ്പം എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

യെദിയൂരപ്പ കോണ്‍ഗ്രസിലേക്കോ..?; ഡി കെ ശിവകുമാറുമായുള്ള കൂടിക്കാഴ്ച ചര്‍ച്ചയാവുന്നു
X

ബെംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായി ബി എസ് യെദിയൂരപ്പ കോണ്‍ഗ്രസ് നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ ഡി കെ ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നു. നിലവില്‍ കര്‍ണാകയിലെ പ്രതിപക്ഷനേതാവായ യെദിയൂരപ്പ ശിവകുമാറിന്റെ വസതിയില്‍ മകനും എംപിയുമായ ബി വൈ രാഘവേന്ദ്രയോടൊപ്പം എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. യെദിയൂരപ്പയുടെ മണ്ഡലമായ ഷിവമോഗയിലെ ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് അദ്ദേഹം എത്തിയതെന്നാണ് ബിജെപി നല്‍കുന്ന വിശദീകരണം.

എന്നാല്‍ കര്‍ണാടകയില്‍ ബിജെപി ദേശീയ നേതൃത്വം തന്നെ വേണ്ട രീതിയില്‍ പരിഗണിക്കാത്തതില്‍ യെദിയൂരപ്പക്ക് അതൃപ്തിയുള്ളതായി നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിര്‍ണായക രാഷ്ട്രീയ മാറ്റങ്ങളുണ്ടാവുമെന്നും ഇതിന്റെ സൂചനയാണ് യെദിയൂരപ്പയുടെ പുതിയ നീക്കങ്ങളെന്നും ദേശീയ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്യുന്നുണ്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചാണക്യനായാണ് ഡി കെ ശിവകുമാറിനെ അറിയപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കുമാരസ്വാമിയെ കൂട്ടുപിടിച്ച് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഡികെഎസ് നടത്തിയ നീക്കങ്ങള്‍ നിര്‍ണായകമായിരുന്നു.

പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബെല്ലാരി സഹോദരന്‍മാരെ അവരുടെ തട്ടകത്തില്‍ വന്‍ ഭൂരിപക്ഷത്തിന് തോല്‍പിച്ചതും കന്നട രാഷട്രീയത്തില്‍ ശിവകുമാറിന്റെ സ്ഥാനം ഉന്നതിയിലെത്തിച്ചു. നിലവില്‍ എഐസിസി നിര്‍ദേശപ്രകാരം തെലങ്കാന തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ശിവകുമാറുമായുള്ള യെദിയൂരപ്പയുടെ അപ്രതീക്ഷിത കൂടിക്കാഴ്ച ബിജെപിയില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it