സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകം; മൂന്ന് പേര്‍ അറസ്റ്റില്‍
അമേത്തി: അമേത്തിയിലെ നിയുക്ത എംപി സ്മൃതി ഇറാനിയുടെ വിജയത്തിനു പിന്നിലെ പ്രധാനി എന്നു വിശേഷിപ്പിക്കുന്ന ബിജെപി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നുപേര്‍ അറസ്റ്റില്‍. കൊലപാതകം ആസൂത്രണം ചെയ്ത രണ്ടുപേര്‍ ഒളിവിലാണെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും ഉത്തര്‍പ്രദേശ് പോലിസ് മേധാവി ഒപി സിങ് പറഞ്ഞു. പിടിയിലായവരില്‍ നിന്നു നാടന്‍ തോക്കു പിടിച്ചെടുത്തുവെന്നും ഇതുപയോഗിച്ചാണു കുറ്റകൃത്യം നടത്തിയതെന്നു കരുതുന്നതായും പോലിസ് വ്യക്തമാക്കി.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നും പോലിസ് വ്യക്തമാക്കി. അമേത്തിയിലെ പഴയ പഞ്ചായത്ത് തലവന്‍ കൂടിയായ സുരേന്ദ്രസിങ് എന്ന ബിജെപി നേതാവാണ് വെടിയേറ്റു മരിച്ചത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ സ്മൃതി ഇറാനി വിജയിച്ചതിനു പിന്നിലെ പ്രധാനിയാണ് സുരേന്ദ്രസിങ്. തന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതിനാലാണു സുരേന്ദ്രസിങ് കൊല്ലപ്പെട്ടതെന്നു സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
RELATED STORIES
1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി...
19 May 2022 7:19 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്‍...
19 May 2022 6:55 PM GMTഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്‍പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMT'പള്ളികള്‍ തര്‍ക്കമന്ദിരങ്ങളാക്കി കലാപത്തിന് ഒരുക്കം കൂട്ടുന്നു',...
19 May 2022 4:17 PM GMTസംസ്ഥാനത്ത് ആദ്യമായി ജന്റം എസി ലോ ഫ്ളോര്‍ ബസുകള്‍ പൊളിക്കുന്നു;...
19 May 2022 4:06 PM GMT