India

എസ്‌ഐആര്‍; കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ ഇന്നുമുതല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും-കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷണര്‍

ഇന്ന്‌ അർധരാത്രി മുതൽ വോട്ടർ പട്ടിക മരവിപ്പിക്കും

എസ്‌ഐആര്‍; കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ ഇന്നുമുതല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും-കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷണര്‍
X

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ബിഹാര്‍ മോഡല്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍. കേരളമുള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ ഇന്നുമുതല്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ ബിഹാറില്‍ വിജയകരമായി നടപ്പാക്കിയെന്നും രണ്ടാംഘട്ടത്തില്‍ 12 സംസ്ഥാനങ്ങളില്‍ കൂടി നടപ്പാക്കുമെന്നും പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. നിലവിലുള്ള വോട്ടര്‍ പട്ടികകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മരവിപ്പിക്കും.

1951 മുതല്‍ 2004 വരെ എട്ടുതവണ രാജ്യത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടന്നു. രാജ്യവ്യാപക എസ്‌ഐആറിനുള്ള നടപടിക്രമങ്ങള്‍ ഇന്നുമുതല്‍ തുടങ്ങും. ഓണ്‍ലൈനായും അപേക്ഷ പൂരിപ്പിക്കാം. ബിഎല്‍ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാളെമുതല്‍ പരിശീലനം തുടങ്ങും. രാഷ്ട്രീയ പാര്‍ട്ടികളുമായി എസ്‌ഐആര്‍ സംബന്ധിച്ച് സിഇഒമാര്‍ ചര്‍ച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന ബൂത്തുതല ഏജന്റുമാര്‍ക്കും പരിശീലനം നല്‍കുമെന്നും ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.

2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങള്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടും. കേരളം, അസം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവയാണ് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പരിഗണിച്ച് കേരളത്തില്‍ എസ്‌ഐആര്‍ നീട്ടണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് പരിഗണിച്ചില്ല.

Next Story

RELATED STORIES

Share it