India

സില്‍വര്‍ ലൈന്‍ പദ്ധതി ഭാവിയില്‍ കേരളത്തിലെ റെയില്‍വേ വികസനത്തെ ബാധിക്കും: കേന്ദ്ര റെയില്‍വേ മന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി ഭാവിയില്‍ കേരളത്തിലെ റെയില്‍വേ വികസനത്തെ ബാധിക്കും: കേന്ദ്ര റെയില്‍വേ മന്ത്രി
X

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതി ഭാവിയില്‍ കേരളത്തിലെ റെയില്‍വേ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിയുടെ കടബാധ്യത റെയില്‍വേയ്ക്ക് വരാന്‍ സാധ്യതയുണ്ട്. ഭാവിയില്‍ പാതയുടെ എണ്ണം കൂട്ടേണ്ടിവന്നാല്‍ റെയില്‍ വികസനം സാധ്യമാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ പി വി അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

റെയില്‍വേ പാതയ്ക്ക് സമാനമായാണ് സില്‍വര്‍ ലൈന്‍ കടന്നുപോവുന്നത്. അതുകൊണ്ട് ഭാവിയില്‍ റെയില്‍വേയ്ക്ക് ഭൂമി ഏറ്റെടുക്കേണ്ടിവന്നാല്‍ അത് സാധ്യമാവാതെ വരുമെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. വിദേശ നിക്ഷേപം സ്വീകരിച്ചുകൊണ്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ കടബാധ്യത റെയില്‍വേയുടെ മേല്‍ വരാനുള്ള സാധ്യതയുണ്ട്. ഇതുകൂടാതെ പ്രതീക്ഷിച്ച അത്ര യാത്രക്കാരില്ലെങ്കില്‍ വായ്പ ബാധ്യത പ്രതിസന്ധി സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it