Sub Lead

വെടിവെപ്പ്; തീര്‍ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം

വെടിവെപ്പ്; തീര്‍ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം
X

ശ്രീനഗര്‍: തീര്‍ഥാടകരുമായി പോയ ബസിന് നേരെ വെടിവെപ്പ് ഉണ്ടായതിനെ തുടര്‍ന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം. 33 പേര്‍ക്ക് പരിക്കേറ്റു. ജമ്മു- കശ്മീരിലെ രിയാസി ജില്ലയില്‍ തെരിയാത്ത് ഗ്രാമത്തിനു സമീപം ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. ശിവ്‌ഖോഡി ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനുനേരെ അക്രമികള്‍ ഒളിഞ്ഞിരുന്ന് വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് രിയാസി ജില്ല മജിസ്‌ട്രേറ്റ് വിശേഷ് മഹാജന്‍ പറഞ്ഞു.

വെടിവെപ്പ് ഭയന്ന ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസ് പൂര്‍ണമായും തകര്‍ന്നു. ഒമ്പതു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പരിസരത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി പോലിസും സൈന്യവും അര്‍ധ സൈനിക വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. നിരവധി പേരുടെ പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്.




Next Story

RELATED STORIES

Share it