ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടിത്തം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു
അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു.

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലുള്ള പീരാ ഗര്‍ഹിയിലെ ഫാക്ടറിയില്‍ തീപിടിത്തം. തീപിടിത്തത്തില്‍ കെട്ടിടം തകര്‍ന്നു വീണു. അഗ്നിശമന സേനാംഗങ്ങളുള്‍പ്പെടെ നിരവധി പേരാണ് കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നത്.
ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് ഫാക്ടറിയില്‍ വന്‍ തീപിടിത്തമുണ്ടായത്. ഉടനെ തന്നെ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. തീപിടുത്തത്തെ തുടര്‍ന്ന് ഉണ്ടായ പൊട്ടിത്തെറിയിലാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് അധികൃതര്‍ പറയുന്നത്.
കെട്ടിടം തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ അഗ്നിശമന സേനയും പോലിസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. 35 അഗ്നിശമന യൂനിറ്റുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്.
RELATED STORIES
വിസ്മയ കേസ്:കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ്
24 May 2022 7:42 AM GMTമുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ്ലിം മുന്നേറ്റത്തെ...
24 May 2022 7:24 AM GMTഞാന്‍ ഹിന്ദുവാണ്, വേണമെങ്കില്‍ ബീഫ് കഴിക്കും,എന്നെ ചോദ്യം ചെയ്യാന്‍...
24 May 2022 5:32 AM GMTജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMT