India

യുപി യമുന എക്‌സ്പ്രസ് വേയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു

രണ്ടുസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ആഗ്രയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറിയ ശേഷം കാറില്‍ വന്നിടിക്കുകയായിരുന്നു.

യുപി യമുന എക്‌സ്പ്രസ് വേയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കാറും ഇന്ധന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. യമുന എക്‌സ്പ്രസ് വേയില്‍ നൗ ജീല്‍ പോലിസ് സ്‌റ്റേഷന് സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. രണ്ടുസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ആഗ്രയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറിയ ശേഷം കാറില്‍ വന്നിടിക്കുകയായിരുന്നു.

കാറില്‍ യാത്ര ചെയ്തിരുന്നവരെല്ലാം മരണപ്പെട്ടതായാണ് റിപോര്‍ട്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും മധുര എസ്പി ഗൗരവ് ഗ്രോവര്‍ പറഞ്ഞു. മരണപ്പെട്ടയാളുടെ ബന്ധുവാണ് അപകടത്തെക്കുറിച്ച് അറിയിച്ചതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it