India

പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

സ്‌കോളര്‍ഷിപ്പ് പദ്ധതിപ്രകാരം വിദ്യാഭ്യാസ ചെലവിന്റെ 75 ശതമാനം സര്‍ക്കാര്‍ വഹിക്കും. പരമാവധി 4000 ഡോളര്‍വരെയാണ് ലഭിക്കുക.

പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
X

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ ഇന്ത്യയില്‍ പഠിക്കുന്ന മക്കള്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പ്. ഒരു വര്‍ഷം അര്‍ഹരായ 150 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. രക്ഷിതാക്കളുടെ മാസ വരുമാനം 4000 ഡോളറില്‍ കവിയാന്‍ പാടില്ല.

സ്‌കോളര്‍ഷിപ്പ് പദ്ധതിപ്രകാരം വിദ്യാഭ്യാസ ചെലവിന്റെ 75 ശതമാനം സര്‍ക്കാര്‍ വഹിക്കും. പരമാവധി 4000 ഡോളര്‍വരെയാണ് ലഭിക്കുക. എന്‍ഐടി, ഐഐടി, പ്ലാനിങ് ആന്റ് ആര്‍കിടെക്ചര്‍, നാക് അക്രഡിറ്റേഷനും യുജിസി അംഗീകാരവും ഉള്ള എ ഗ്രേഡ് സ്ഥാപനങ്ങള്‍, ഇന്ത്യയിലെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികള്‍, ഡിഎഎസ്എ സ്‌കീമിനു കീഴിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവയാണ് സ്‌കോളര്‍ഷിപ്പ് പരിധിയില്‍ വരുന്നത്.

ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു മാത്രമേ സ്‌കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കാനാവൂ. വിശദ വിവരങ്ങള്‍ക്ക് www.spdcindia.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Next Story

RELATED STORIES

Share it