India

പോലിസ് സ്‌റ്റേഷനില്‍ വന്‍ കവര്‍ച്ച; അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ്

തൊണ്ടിമുതലടക്കം സ്‌റ്റേഷനിലെ വിലപ്പെട്ട സാധനങ്ങള്‍ കള്ളന്‍മാര്‍ കടത്തിക്കൊണ്ടുപോയി. രണ്ട് ദിവസം കഴിഞ്ഞ് മാത്രമാണ് തങ്ങള്‍ കൊള്ളയടിക്കപ്പെട്ടതായി പോലിസ് അറിഞ്ഞത് തന്നെ.

പോലിസ് സ്‌റ്റേഷനില്‍ വന്‍ കവര്‍ച്ച; അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ്
X

ഗാസിയാബാദ്: തീകൊള്ളിയില്‍ ഉറുമ്പരിച്ചത് പോലെയായി ഗാസിയാബാദിലെ ഷഹീദാബാദ് പോലിസ് സ്‌റ്റേഷനില്‍ നടന്ന സംഭവം. തൊണ്ടിമുതലടക്കം സ്‌റ്റേഷനിലെ വിലപ്പെട്ട സാധനങ്ങള്‍ കള്ളന്‍മാര്‍ കടത്തിക്കൊണ്ടുപോയി. രണ്ട് ദിവസം കഴിഞ്ഞ് മാത്രമാണ് തങ്ങള്‍ കൊള്ളയടിക്കപ്പെട്ടതായി പോലിസ് അറിഞ്ഞത് തന്നെ.

മെയ് 18 ന് അര്‍ദ്ധ രാത്രിയാണ് മോഷണം നടന്നത്. കേസില്‍ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 90 ബാറ്ററികള്‍, രണ്ട് ഗ്യാസ് സിലിണ്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, നാല് സിസിടിവി കാമറകള്‍, ഒരു സ്‌കൂട്ടര്‍, പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലുണ്ടായിരുന്ന വസ്തുക്കള്‍ തുടങ്ങിയവാണ് മോഷണം പോയത്.

മെയ് 20 ന് രാവിലെ സ്‌റ്റോര്‍ റൂമിന്റെ ചാര്‍ജുള്ള പോലിസ് ഉദ്യോഗസ്ഥന്‍ പൂട്ട് തകര്‍ന്നതായി കണ്ടതോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. 'വാതില്‍ തുറന്നപ്പോള്‍ ചില വസ്തുക്കള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. മെയ് 18ന് അര്‍ധരാത്രിയോടെയാണ് മോഷ്ടാക്കള്‍ വസ്തുക്കള്‍ കൊണ്ടുപോയത്' പൊലീസുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it