- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആശ്വാസം; ഈ വ്യവസ്ഥ ഉടന്‍ നീക്കിയേക്കും
കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലാണ് യാത്രക്കാര്‍ക്കായി ഈ നിബന്ധന കൊണ്ടുവന്നത്.

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകളില്‍ ഇളവ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപോര്‍ട്ട്. നിലവില്‍ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ ഇന്ത്യയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഈ വ്യവസ്ഥ എടുത്തുകളയാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലാണ് യാത്രക്കാര്‍ക്കായി ഈ നിബന്ധന കൊണ്ടുവന്നത്. നിലവില്‍ വ്യാപനം കുറവാണ്. എയര്‍ സുവിധ പോര്‍ട്ടലില്‍ ഇടയ്ക്കിടെ സാങ്കേതിക തകരാര്‍ ഉണ്ടാവുന്നത് കൊണ്ട് പ്രവാസികള്‍ അടക്കം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യാനും അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പ്രയാസം നേരിടുന്നതായാണ് മുഖ്യമായുള്ള പരാതി. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇളവിനായി നടപടി ആരംഭിച്ചത്.
വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം ആരോഗ്യമന്ത്രാലയത്തിന്റെ അഭിപ്രായം തേടി. ഇതില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















