റെയില്‍വേ ലൈസന്‍സ്ഡ് പോര്‍ട്ടര്‍മാര്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിക്കണം: എളമരം കരിം
കൊവിഡ് പ്രതിരോധനടപടികളെത്തുടര്ന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ഇന്ത്യന്‍ റെയില്‍വേ യാത്രാ തീവണ്ടികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ തൊഴിലാളികള്‍ വരുമാനമില്ലാത്ത അവസ്ഥയിലാണ്.
ന്യൂഡല്‍ഹി: റെയില്‍വേ ലൈസന്‍സ്ഡ് പോര്‍ട്ടര്‍മാര്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എളമരം കരിം എംപി റെയില്‍ മന്ത്രിക്ക് കത്ത് നല്കി. രാജ്യത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലായി ആയിരക്കണക്കിന് ലൈസന്‍സ്ഡ് പോര്‍ട്ടര്‍മാര്‍ ജോലിചെയ്യുന്നുണ്ട്. യാത്രക്കാരുടെ പെട്ടികളും മറ്റും ചുമക്കുമ്പോള്‍ കിട്ടുന്ന കൂലി മാത്രമാണ് ഇത്തരം തൊഴിലാളികളുടെ വരുമാനം. കൊവിഡ് പ്രതിരോധനടപടികളെത്തുടര്ന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ഇന്ത്യന്‍ റെയില്‍വേ യാത്രാ തീവണ്ടികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ തൊഴിലാളികള്‍ വരുമാനമില്ലാത്ത അവസ്ഥയിലാണ്.
റെയില്‍ വകുപ്പിലെ മറ്റു എല്ലാ തൊഴിലാളികള്‍ക്കും ഇക്കാലയളവിലും ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമ്പോള്‍ ഇതൊന്നുമില്ലാത്ത ആയിരക്കണക്കിന് വരുന്ന പോര്‍ട്ടര്‍മാരുടെ അവസ്ഥ ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുകയാണ്. ഈ പാവപ്പെട്ട തൊഴിലാളികളെക്കൂടി ഗുണഭോക്താക്കളാക്കി റെയില്‍വേ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT