ഓണ്‍ലൈന്‍ തട്ടിപ്പ്; കോണ്‍ഗ്രസ് എംപിക്ക് നഷ്ടമായത് 23 ലക്ഷം രൂപ
ബാങ്ക് അക്കൗണ്ട് നമ്പരും എടിഎം പിന്‍ നമ്പരും ഒട്ടിപി നമ്പറും സന്ദേശവുമടക്കം ചോദിച്ച് മനസ്സിലാക്കിയ ശേഷമാണ് പ്രതി പണം തട്ടിയെടുത്തത്. കുറച്ച് കഴിഞ്ഞ് ഫോണില്‍ സന്ദേശം വന്നപ്പോഴാണ് അക്കൗണ്ടില്‍ നിന്നും 23 ലക്ഷം നഷ്ടമായതും താന്‍ തട്ടിപ്പിന് ഇരയായ വിവരവും പ്രണീത് കൗറിന് മനസ്സിലായത്.
ചണ്ഡീഗഡ്: കോണ്‍ഗ്രസ് എംപിയും പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യയുമായ പ്രണീത് കൗറിന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 23 ലക്ഷം രൂപ നഷ്ടപ്പെട്ടു.പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് പ്രണീത് കൗറിന് ഫോണ്‍ സന്ദേശം വന്നത്. തട്ടിപ്പ് നടത്തിയ ആളെ പോലിസ് പിടികൂടുകയും ഇയാളില്‍ നിന്ന് പണം കണ്ടത്തുകയും ചെയ്തു.
എസ്ബിഐ മാനേജര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ കൗറിനെ ഫോണ്‍ വിളിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ട് നമ്പരും എടിഎം പിന്‍ നമ്പരും ഒട്ടിപി നമ്പറും സന്ദേശവുമടക്കം ചോദിച്ച് മനസ്സിലാക്കിയ ശേഷമാണ് പ്രതി പണം തട്ടിയെടുത്തത്. കുറച്ച് കഴിഞ്ഞ് ഫോണില്‍ സന്ദേശം വന്നപ്പോഴാണ് അക്കൗണ്ടില്‍ നിന്നും 23 ലക്ഷം നഷ്ടമായതും താന്‍ തട്ടിപ്പിന് ഇരയായ വിവരവും പ്രണീത് കൗറിന് മനസ്സിലായത്. ഉടന്‍ തന്നെ പ്രണീത് കൗര്‍ സൈബര്‍ സെല്ലില്‍ വിവരമറിയിച്ചു. വിളിവന്ന ഫോണ്‍ നമ്പര്‍വെച്ച് നടത്തിയ പരിശോധനയില്‍ തട്ടിപ്പ് നടത്തിയ പ്രതിയെ കണ്ടത്തി. തുടര്‍ന്ന് റാഞ്ചിയില്‍ വെച്ച് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു.
RELATED STORIES
പുതുച്ചേരിയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥിനി മരിച്ചു;...
26 May 2022 3:07 AM GMTവിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ് റിമാന്റില്‍
26 May 2022 3:03 AM GMTസംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: മണ്‍സൂണ്‍ നാളെയോടെയെന്ന് പ്രവചനം
26 May 2022 2:49 AM GMTപ്രാര്‍ഥിച്ചിട്ടും കുടുംബത്തിന്റെ അസുഖം മാറിയില്ല; ദൈവത്തോട് 'ഇടഞ്ഞ്' ...
26 May 2022 2:36 AM GMTവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെ ഇന്ന് രാവിലെ ഒന്നാംക്ലാസ്...
26 May 2022 1:56 AM GMTവിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
26 May 2022 12:54 AM GMT