- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഎഎയ്‌ക്കെതിരേ പ്രമേയം പാസാക്കുന്ന ആദ്യ കേന്ദ്രഭരണപ്രദേശമായി പുതുച്ചേരി
പ്രമേയം സഭയില്‍ അവതരിപ്പിക്കരുതെന്ന് കാണിച്ച്, സഭയിലെ മൂന്ന് നോമിനേറ്റഡ് ബിജെപി എംഎല്‍എമാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ച ഗവര്‍ണര്‍, എംഎല്‍എമാര്‍ക്ക് എതിര്‍പ്പുള്ളതിനാല്‍ സഭയില്‍ പ്രമേയം അവതരിപ്പിക്കരുതെന്ന് കാണിച്ച് മുഖ്യമന്ത്രി വി നാരായണസ്വാമിയ്ക്ക് കത്തും നല്‍കി. ഇത് അവഗണിച്ചാണ് ഇന്ന് സഭയില്‍ പ്രമേയം പാസാക്കിയത്.

പുതുച്ചേരി: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി നിയമസഭ പ്രമേയം പാസാക്കി. പൗരത്വ നിയമ ഭേദഗതി ചര്‍ച്ച ചെയ്യാനായി മാത്രം ചേര്‍ന്ന പ്രത്യേക നിയമസഭയിലാണ് പ്രമേയം അവതരിപ്പിച്ചത്. ഈ സമയംതന്നെ പ്രതിപക്ഷത്തെ എന്‍ ആര്‍ കോണ്‍ഗ്രസ് (എഐഎന്‍ആര്‍സി), അണ്ണാ ഡിഎംകെ, ബിജെപി എംഎല്‍എമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ നിയമസഭ ബഹിഷ്‌കരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം പാസാക്കുന്ന ആദ്യ കേന്ദ്രഭരണപ്രദേശമായി മാറിയിരിക്കുകയാണ് പുതുച്ചേരി നിയമസഭ. ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു സഭ പ്രമേയം പാസാക്കിയത്.
പ്രമേയം സഭയില്‍ അവതരിപ്പിക്കരുതെന്ന് കാണിച്ച്, സഭയിലെ മൂന്ന് നോമിനേറ്റഡ് ബിജെപി എംഎല്‍എമാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ച ഗവര്‍ണര്‍, എംഎല്‍എമാര്‍ക്ക് എതിര്‍പ്പുള്ളതിനാല്‍ സഭയില്‍ പ്രമേയം അവതരിപ്പിക്കരുതെന്ന് കാണിച്ച് മുഖ്യമന്ത്രി വി നാരായണസ്വാമിയ്ക്ക് കത്തും നല്‍കി. ഇത് അവഗണിച്ചാണ് ഇന്ന് സഭയില്‍ പ്രമേയം പാസാക്കിയത്. പ്രമേയം പാസാക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ പ്ലക്കാര്‍ഡുകളുമായി നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാന സര്‍ക്കാരുകളും വിവാദനിയമത്തിനെതിരേ പ്രമേയങ്ങള്‍ പാസാക്കിയിരുന്നു.
പുതുച്ചേരി അടക്കം ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. സിഎഎ പിന്‍വലിക്കണമെന്നും പുതിയ ചോദ്യങ്ങളടങ്ങിയ എന്‍പിആര്‍ സര്‍വേ നടപടികള്‍ ഉപേക്ഷിക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തിനെതിരേ പ്രമേയം പാസാക്കിയത്. രാജ്യത്തുടനീളം പ്രതിഷേധമുയരുന്ന പശ്ചാത്തലത്തില്‍ സിഎഎ നടപ്പാക്കില്ലെന്ന് തെലങ്കാന സര്‍ക്കാരും പ്രഖ്യാപിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















