പ്രഫ. കനകരാജിന്റെ മൂന്ന് വിദ്യാര്‍ഥികള്‍ സിവില്‍ സര്‍വീസ് പട്ടികയില്‍
ദക്ഷിണേന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ഐപിഎസ് ഓഫിസറായ കേരള പോലിസില്‍ സേവനം അനുഷ്ഠിക്കുന്ന അജിതാ ബീഗം കനകരാജിന്റെ വിദ്യാര്‍ഥിനിയായിരുന്നു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ആര്‍ട്‌സ് കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയും 12 വര്‍ഷമായി സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്ന അധ്യാപകനുമായ പ്രഫസര്‍ പി കനകരാജിന്റെ മൂന്ന് വിദ്യാര്‍ഥികള്‍ ഈ വര്‍ഷം സിവില്‍ സര്‍വ്വീസ് പട്ടികയില്‍ ഇടം നേടി. റിഷി രാഘവ്, ടി ചിത്ര, അശ്വിന്‍ ചന്ദ്രു എന്നിവരാണ് ഈ വര്‍ഷം യുപിഎസ്‌സി പരീക്ഷയില്‍ വിജയിച്ചത്. ഇതോടെ പ്രഫസറുടെ വിദ്യാര്‍ഥികളില്‍ സിവില്‍ സര്‍വീസ് പ്രവേശനം ലഭിച്ചവരുടെ എണ്ണം 88 ആയി ഉയര്‍ന്നു. തുടക്കത്തില്‍ ജോലി കഴിഞ്ഞ് കിട്ടുന്ന സമയത്ത് വീട്ടില്‍ വച്ച് സൗജന്യ ട്യൂഷന്‍ നല്‍കി ആരംഭിച്ചതാണ് കനകരാജിന്റെ സേവനം. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ഐപിഎസ് ഓഫിസറായ കേരള പോലിസില്‍ സേവനം അനുഷ്ഠിക്കുന്ന അജിതാ ബീഗം കനകരാജിന്റെ വിദ്യാര്‍ഥിനിയായിരുന്നു. അടുത്ത വര്‍ഷം കൂടുതല്‍ പേരെ വിജയിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രഫസര്‍ കനകരാജ് തേജസ് ന്യൂസിനോട് പറഞ്ഞു.
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMTമൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കിയില്ല; 16 കാരി ആത്മഹത്യ ചെയ്ത നിലയില്‍
17 May 2022 7:30 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം...
17 May 2022 6:41 PM GMTയുക്രെയ്നില്‍നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പഠനം...
17 May 2022 6:39 PM GMTബാരാമുള്ളയില്‍ പുതുതായി തുറന്ന വൈന്‍ ഷോപ്പിനു നേരെ ആക്രമണം; ഒരു മരണം
17 May 2022 6:34 PM GMTഗ്യാന്‍വാപിയെ ബാബരി ആക്കാന്‍ അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMT