'പ്രിയങ്കയ്ക്ക് സൗന്ദര്യം ഉപയോഗിക്കാം'; അശ്ലീല പരാമര്‍ശവുമായി ബിഹാറിലെ ബിജെപി മന്ത്രി
സൗന്ദര്യം മാത്രമുണ്ട്. ഒരു 37-38 വയസ്സ് കാണും. എന്തായാലും 44 കടക്കില്ല. ഇത്ര പ്രായമായിട്ടും അവര്‍ക്ക് രാഷ്ട്രീയത്തില്‍ ഒരു നേട്ടവും ഇതുവരെ ഉണ്ടാക്കാനായിട്ടില്ല.

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാ ഗാന്ധിക്കെതിരേ അശ്ലീല പരാമര്‍ശവുമായി ബിഹാറിലെ ബിജെപി മന്ത്രി. മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് നാരായണനാണ് മോശം പരാമര്‍ശം നടത്തിയത്. 'പ്രിയങ്ക അതിസുന്ദരിയാണ്. മറ്റൊരു കഴിവും ഞാന്‍ അവരില്‍ കണ്ടില്ല. രാഷ്ട്രീയപരമായി ഒരു അനുഭവ സമ്പത്തുമില്ല. സൗന്ദര്യം മാത്രമുണ്ട്. ഒരു 37-38 വയസ്സ് കാണും. എന്തായാലും 44 കടക്കില്ല. ഇത്ര പ്രായമായിട്ടും അവര്‍ക്ക് രാഷ്ട്രീയത്തില്‍ ഒരു നേട്ടവും ഇതുവരെ ഉണ്ടാക്കാനായിട്ടില്ല. ദൈവം അവര്‍ക്ക് സൗന്ദര്യം മാത്രമാണ് നല്‍കിയത്. ആ സൗന്ദര്യം എത്രമാത്രം അവര്‍ക്ക് ഉപയോഗപ്പെടുത്താനാവും എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പ്രസ്താവന അശ്ലീലച്ചുവയുള്ളതാണെന്നു പറഞ്ഞ് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നേരത്തേ പ്രിയങ്കയ്‌ക്കെതിരേ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയും രംഗത്തെത്തിയിരുന്നു. പ്രിയങ്കയ്ക്ക് ഇന്ദിരാ ഗാന്ധിയുമായി മുഖസാദൃശ്യം മാത്രമേ ഉള്ളൂവെന്നായിരുന്നു പറഞ്ഞത്. കോഹ്‌ലിയെയോ അമിതാഭ് ബച്ചനെയോ പോലെ മറ്റൊരാളുണ്ടെന്നു കരുതി അവര്‍ക്ക് ഒറിജിനലാവാനാവില്ല. ഡ്യൂപ്ലിക്കേറ്റുകള്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കില്ലെന്നുമാണ് സുശീല്‍ കുമാര്‍ മോദി പറഞ്ഞത്.
RELATED STORIES
ഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTമാധ്യമ ക്ഷുദ്ര ജീവികള്‍ പുറത്തെടുക്കുന്നത് ഉള്ളിലടിഞ്ഞ മുസ്ലിം...
27 May 2022 8:34 AM GMT'എന്നെ തൊടരുത്, നീ അയിത്തമുള്ളവനാണ്'; ദലിത് വയോധികനെ പരസ്യമായി...
27 May 2022 5:55 AM GMTരാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTവിമന്‍ ഇന്ത്യ മൂവ്മെന്റ് പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു
26 May 2022 6:49 AM GMTവിദ്വേഷ പ്രസംഗകര്ക്കെതിരേ നടപടി വേണം; പിസി ജോര്‍ജിനെതിരെയുള്ള...
26 May 2022 2:06 AM GMT