India

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം: എന്‍ കെ പ്രേമചന്ദ്രന്‍ എംപി 10 ഭേദഗതികള്‍ അവതരിപ്പിച്ചു

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുള്ള അരക്ഷിതാവസ്ഥയും ന്യൂനപക്ഷ വിഭാഗങ്ങളിലുണ്ടായ ആശങ്കയും രാഷ്ട്രപതിയുടെ കാമറാപ്രസംഗത്തില്‍ ഉള്‍പ്പെടുത്താതെ പോയതിലുള്ള പ്രതിഷേധമാണ് പ്രധാന ഭേദഗതി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം: എന്‍ കെ പ്രേമചന്ദ്രന്‍ എംപി 10 ഭേദഗതികള്‍ അവതരിപ്പിച്ചു
X

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയത്തിന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി 10 ഭേദഗതികള്‍ അവതരിപ്പിച്ചു. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുള്ള അരക്ഷിതാവസ്ഥയും ന്യൂനപക്ഷ വിഭാഗങ്ങളിലുണ്ടായ ആശങ്കയും രാഷ്ട്രപതിയുടെ കാമറാപ്രസംഗത്തില്‍ ഉള്‍പ്പെടുത്താതെ പോയതിലുള്ള പ്രതിഷേധമാണ് പ്രധാന ഭേദഗതി. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ വിവരസമാഹരണത്തിന് ഭാഗമായി തയ്യാറാക്കിയിട്ടുള്ള ചോദ്യാവലിയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ഭീതിയും ആശങ്കയും രാഷ്ട്രപതി വിസ്മരിച്ചതിലുള്ള പ്രതിഷേധമാണ് മറ്റൊരു ഭേദഗതി.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ദേശീയ പൗരത്വ രജിസ്റ്ററിനുള്ള അടിസ്ഥാനപ്രമാണമാണെന്ന സര്‍ക്കാരിന്റെ നിലപാട് അരക്ഷിതാവസ്ഥ വര്‍ധിപ്പിക്കുന്നു. സര്‍വകലാശാല കാംപസുകളിലെ പോലിസ് അതിക്രമങ്ങള്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കല്‍, ബിപിസിഎല്‍ ഉള്‍പ്പടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം എന്നിവയും ഭേദഗതിയായി അവതരിപ്പിച്ചിട്ടുണ്ട്. സാമ്പത്തികമാന്ദ്യം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയപ്രശ്‌നങ്ങള്‍ പരാമര്‍ശിക്കാത്തതിലുള്ള വിയോജിപ്പും ഭേദഗതിയായി അവതരിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it