India

രാഷ്ട്രീയവൈര്യം നിയമത്തേക്കാള്‍ ശക്തമെന്ന് ഡി കെ ശിവകുമാറിന്റെ വീഡിയോ സന്ദേശം

രാഷ്ട്രീയവൈര്യം നിയമത്തേക്കാള്‍ ശക്തമെന്ന് ഡി കെ ശിവകുമാറിന്റെ വീഡിയോ സന്ദേശം
X

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ വീഡിയോ സന്ദേശം പുറത്ത്. രാഷ്ട്രീയവൈര്യം രാജ്യത്തെ നിയമത്തേക്കാള്‍ ശക്തമായി മാറിയെന്ന് ഡി കെ ശിവകുമാര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഒരു പോലിസുകാരന്റെ പിന്നില്‍, ു കസേരയിലിരുന്ന് പിന്നിലേക്ക് ചാഞ്ഞുകൊണ്ടുള്ള വീഡിയോയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. നാല് ദിവസം ചോദ്യം ചെയ്ത ശേഷം ശിവകുമാറിനെ ചൊവ്വാഴ്ച രാത്രിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.



അന്വേഷണസംഘവുമായി സഹകരിക്കുന്നില്ലെന്നായിരുന്നു ആരോപണം. അതിനിടെ, രണ്ടാഴ്ച കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ അപേക്ഷയില്‍ 10 ദിവസത്തേക്ക് കോടതി വിട്ടുനല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കര്‍ണാടകയിലെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കണമെന്ന ഡി കെ ശിവകുമാറിന്റെ അഭ്യര്‍ഥന കോടതി നിരസിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it