India

കര്‍ണാടകയില്‍ മലയാളി ലോറി ഡ്രൈവര്‍ക്ക് നേരെ പോലിസ് വെടിവെപ്പ്

കര്‍ണാടകയില്‍ മലയാളി ലോറി ഡ്രൈവര്‍ക്ക് നേരെ പോലിസ് വെടിവെപ്പ്
X

ബെംഗളൂരു: കര്‍ണാടകയിലെ പുത്തൂരില്‍ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച് പോലിസാണ് മലയാളിയായ ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കാസര്‍കോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. കന്നുകാലികളെ കടത്തിയ ലോറി പോലിസ് തടഞ്ഞപ്പോള്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്ന പോലിസ് വെടിയുതിര്‍ക്കുകയായിരുന്നു. ലോറി ഡ്രൈവറായ അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചു. പുത്തൂര്‍ റൂറല്‍ പോലിസാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയില്‍ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഈശ്വരമംഗളയില്‍ വച്ചാണ് സംഭവം. സംഭവത്തില്‍ അബ്ദുള്ളയ്ക്കും സഹായിക്കുമെതിരെ കാലിക്കടത്തിന് പോലിസ് കേസെടുത്തു.



Next Story

RELATED STORIES

Share it