India

പോലിസ് ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കി, സുരക്ഷാ സേനാംഗങ്ങള്‍ക്ക് വെടിവെയ്ക്കാന്‍ അധികാരം

പോലിസ് ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കി, സുരക്ഷാ സേനാംഗങ്ങള്‍ക്ക് വെടിവെയ്ക്കാന്‍ അധികാരം
X

ശ്രീനഗര്‍: പാകിസ്താന്റെ ഭാഗത്ത് നിന്ന് വീണ്ടും ആക്രമണം പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളായ രാജസ്ഥാനിലും പഞ്ചാബിലും അതീവ ജാഗ്രത. സംഘര്‍ഷം ഉണ്ടാകുമെന്ന് പ്രാദേശിക അധികാരികള്‍ മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ എല്ലാ പോലിസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കുകയും പൊതുസമ്മേളനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

പാകിസ്താനുമായി 1,037 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാന്‍ അതീവ ജാഗ്രതയിലാണ്. അതിര്‍ത്തി പൂര്‍ണ്ണമായും അടച്ചുപൂട്ടുകയും, സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങള്‍ക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേന അതീവ ജാഗ്രതയിലാണ്.





Next Story

RELATED STORIES

Share it