India

പ്രധാനമന്ത്രി ബ്രസീലിലേക്ക് യാത്ര തിരിച്ചു; 'ബ്രിക്‌സ്' ഉച്ചകോടിയില്‍ പങ്കെടുക്കും

'നവീനമായ ഭാവിക്കായുള്ള സാമ്പത്തിക വളര്‍ച്ച' എന്നതാണ് ഇത്തവണത്തെ ബ്രിക്‌സ് ഉച്ചകോടിയുടെ പ്രധാന പ്രമേയം. ഉച്ചകോടിക്കിടെ ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ നരേന്ദ്ര മോദി സംസാരിക്കും.

പ്രധാനമന്ത്രി ബ്രസീലിലേക്ക് യാത്ര തിരിച്ചു;  ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കും
X

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് യാത്ര തിരിച്ചു. പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.

'നവീനമായ ഭാവിക്കായുള്ള സാമ്പത്തിക വളര്‍ച്ച' എന്നതാണ് ഇത്തവണത്തെ ബ്രിക്‌സ് ഉച്ചകോടിയുടെ പ്രധാന പ്രമേയം. ബുധനാഴ്ച്ച രാവിലെ പ്രധാനമന്ത്രി ബ്രസീലിലെത്തും. ഉച്ചകോടിക്കിടെ ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ നരേന്ദ്ര മോദി സംസാരിക്കും.

ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പുറമേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായും, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യയില്‍ നിന്നുള്ള വ്യവസായ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്‌ക്കൊപ്പം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുക.




Next Story

RELATED STORIES

Share it