India

പ്രധാനമന്ത്രിയുടെ അഭിസംബോധന രാത്രി എട്ടിലേക്ക് മാറ്റി

നേരത്തേ, വൈകീട്ട് നാലിനു രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു ആദ്യം അറിയിപ്പുണ്ടായിരുന്നത്

പ്രധാനമന്ത്രിയുടെ അഭിസംബോധന രാത്രി എട്ടിലേക്ക് മാറ്റി
X




ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച രാത്രി എട്ടിനു രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. നേരത്തേ, വൈകീട്ട് നാലിനു രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു ആദ്യം അറിയിപ്പുണ്ടായിരുന്നത്. ഓള്‍ ഇന്ത്യ റേഡിയോ(എഐഎആര്‍)യുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നാണ് വൈകീട്ട് നാലിനു മോദി ജനങ്ങളോട് സംസാരിക്കുമെന്ന് ട്വിറ്ററിലൂടെ അറിയിപ്പ് നല്‍കിയത്. കശ്മീര്‍ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ സുപ്രധാന നീക്കങ്ങള്‍ അറിയിക്കാനായിരിക്കുമെന്ന ധാരണയില്‍ എഎന്‍ഐ ഉള്‍പ്പെടെയുള്ള ദേശീയമാധ്യമങ്ങളും ഇത് പ്രാധാന്യത്തോട വാര്‍ത്ത നല്‍കി. എന്നാല്‍, പൊടുന്നനെ ഓള്‍ ഇന്ത്യ റേഡിയോ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.



എന്തുകൊണ്ടാണ് ട്വീറ്റ് പിന്‍വലിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല. കശ്മീര്‍ വിഭജന ബില്ലിനും ഭരണഘടനയിലെ 370 റദ്ദാക്കിയ നടപടിക്കും പിന്നാലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്നാണ് രാത്രി എട്ടിനു മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിപ്പുണ്ടായത്. കശ്മീര്‍ വിഷയത്തിലൂന്നിയായിരിക്കും പ്രധാനമന്ത്രിയുടെ പ്രസംഗമെന്നാണു സൂചന.



Next Story

RELATED STORIES

Share it