India

പുല്‍വാമ ആക്രമണം: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നും പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കി

പുല്‍വാമ ആക്രമണം: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നും പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കി
X

ബംഗ്ലൂരു: ബംഗ്ലൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നും പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു. പാക് പ്രധാനമന്ത്രിയും പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുമ്പോള്‍ ക്യാപ്റ്റനുമായിരുന്ന ഇംറാന്‍ ഖാന്‍ അടക്കമുള്ളവരുടെ ചിത്രങ്ങളാണ് നീക്കം ചെയ്തത്. പുല്‍വാമ ആക്രമണത്തില്‍ പ്രതിഷേധിച്ചാണു ചിത്രങ്ങള്‍ നീക്കിയതെന്നു കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. പുല്‍വാമ ആക്രമണത്തില്‍ പ്രതിഷേധിച്ചും നമ്മുടെ സൈനികര്‍ക്കുള്ള പിന്തുണയുടെ അറിയിച്ചുമാണ് നടപടി- അസോസിയേഷന്‍ വ്യക്തമാക്കി. നേരത്തെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍(എച്ച്പിസിഎ) ധര്‍മശാല ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നിന്ന് 13 പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. ഇംറാന്‍ ഖാന്‍, വസീം അക്രം, ശുഹൈബ് അക്തര്‍, ശാഹിദ് അഫ്രീദി, ജാവേദ് മിയന്‍ദാദ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് നീക്കംചെയ്തത്.

Next Story

RELATED STORIES

Share it