India

പെഗസസ്: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പെഗസസ്: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
X

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. മാധ്യമപ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് എന്നിവരുടെയെല്ലാം ഹരജികള്‍ കോടതിക്ക് മുമ്പിലുണ്ട്. എല്ലാ ഹരജികളും ഒന്നിച്ചാവും കോടതി പരിഗണിക്കുക.

മാധ്യമസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണ് നടന്നതെന്നും ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹരജിക്കാരുടെ വാദം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് 500 പ്രമുഖര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. സുപ്രിംകോടതി മുന്‍ ജഡ്ജി അരുണ്‍ മിശ്ര ഉപയോഗിച്ച ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പട്ടികയിലുണ്ടെന്ന റിപോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സുപ്രിംകോടതി രജിസ്ട്രിയിലെ ഉദ്യോഗസ്ഥരുടെ നമ്പറും പ്രധാനപ്പെട്ട കക്ഷികളുടെ അഭിഭാഷകരുടെ നമ്പറും ചാരപ്പണി നടന്നവരുടെ പട്ടികയിലുണ്ട്.

അതേസമയം, പെഗസസ് വിഷയത്തില്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിച്ചിരുന്നു. ഇന്നും പാര്‍ലമെന്റ് സ്തംഭിക്കാനാണ് സാധ്യത. രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ചര്‍ച്ച പറ്റില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും അഹന്തയുമാണ് പാര്‍ലമെന്റ് സ്തംഭനത്തിനു കാരണമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്. പെഗസസ് ചാര സോഫ്റ്റ് വെയറിലൂടെ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടക്കം നൂറുകണക്കിന് ഫോണുകള്‍ ചോര്‍ത്തിയെന്ന റിപോര്‍ട്ടുകളാണ് പുറത്തുവന്നത്.

Next Story

RELATED STORIES

Share it