ജമ്മുകശ്മീര്‍: പിഡിപി നേതാവിന്റെ അംഗരക്ഷകന്‍ വെടിയേറ്റു മരിച്ചു
അനന്ത്‌നാഗ്: ജമ്മു കശ്മീരിലെ പിഡിപി നേതാവ് സജാദ് മുഫ്തിയുടെ അംഗരക്ഷകന്‍ വെടിയേറ്റു മരിച്ചു. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലായിരുന്നു സംഭവം. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ബന്ധു കൂടിയായ സജാദ് മുഫ്തി ജുമുഅ പ്രാര്‍ത്ഥനക്കായി പള്ളിയില്‍ പ്രവേശിച്ചപ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥനു നേരെയുള്ള ആക്രമണം. ഫാറൂഖ് അഹ്മദ് എന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് സായുധരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. വെടിയേറ്റ അഹ്മദിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഒരാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് രാഷ്ട്രീയ നേതാക്കളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയേറ്റു മരിക്കുന്നത്. ഇക്കഴിഞ്ഞ 14നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് സൈദ് തൗകീര്‍ ശായുടെ അംഗരക്ഷകനും സായുധരുടെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. ഹില്ലാദ് ഗ്രാമത്തിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലെ യോഗത്തില്‍ തൗകീര്‍ ശാ പങ്കെടുക്കവെയാണ് സായുധാക്രമണമുണ്ടായതും സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതും.
RELATED STORIES
ഈ മൂന്ന് ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ നീക്കുക;...
23 May 2022 6:33 PM GMTഗ്രൂപ്പില്‍ 512 അംഗങ്ങള്‍, രണ്ട് ജിബി ഫയലുകള്‍ അയക്കാം, അഡ്മിന്...
15 May 2022 6:14 PM GMTബിഎസ്എന്‍എലും 4ജിയിലേക്ക്; കേരളത്തില്‍ ആദ്യഘട്ടം നാല് ജില്ലകളില്‍
20 April 2022 5:38 PM GMTവാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; വരുന്നു, ആപ്പിള്‍ ഐഫോണിന്റെ പുതിയ...
11 April 2022 3:51 PM GMTആന്‍ഡ്രോയ്ഡിനും ഐഒഎസ്സിനും പുതിയ ബദല്‍; ഇന്ത്യന്‍ നിര്‍മിത ഒഎസ്...
16 March 2022 4:32 PM GMTറഷ്യന്‍ ചാനലുകള്‍ക്ക് ആഗോളതലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി യൂ ട്യൂബ്
12 March 2022 2:27 AM GMT