India

പാകിസ്താന്‍ എത്ര അനുഭവിച്ചാലും പാഠം പഠിക്കാത്ത രാജ്യം: എ കെ ആന്റണി

വ്യോമസേനയിലെ ധീരസൈനികരെ അഭിനന്ദിക്കുന്നുവെന്നും അവരെ ഞാന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും ആന്റണി പറഞ്ഞു

പാകിസ്താന്‍ എത്ര അനുഭവിച്ചാലും പാഠം പഠിക്കാത്ത രാജ്യം: എ കെ ആന്റണി
X

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി പാകിസ്താനിലെ ഭീകരക്യാംപുകള്‍ ആക്രമിച്ച ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായ എ കെ ആന്റണി. പാകിസ്താന്‍ എത്ര അനുഭവിച്ചാലും പാഠം പഠിക്കാത്ത രാജ്യമാണെന്ന് അദ്ദേഹം പറഞ്ഞു.പാകിസ്താന് ഇന്ത്യന്‍സൈന്യത്തിന്റെ ശക്തിയെയോ മനോബലത്തെയോ നേരിടാന്‍ ഒരിക്കലും സാധ്യമല്ലെന്നു ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയപ്പോഴൊക്കെ പാകിസ്താന് പരാജയം മാത്രമേ ഉണ്ടായിട്ടുള്ളു. ഇനിയെങ്കിലും അവര്‍ പാഠം പഠിക്കണം. പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദി താവളങ്ങളെ ഇല്ലാതാക്കണം. ഇല്ലെങ്കില്‍ഇതിനേക്കാള്‍ വലിയ നാണക്കേട് നാളെ പാകിസ്താനുണ്ടാവുമെന്നും ഓര്‍മ്മപ്പെടുത്തുകയാണ്. പാകിസ്താന്‍ മണ്ണില്‍ നിന്നു ഭീകരരെ അയക്കുന്നത് അവസാനിപ്പിക്കണം. ഈ തിരിച്ചടി പാഠമായെടുക്കണം. ഭീകരക്ക് പരീശീലനം കൊടുക്കുന്ന നിലപാട് പാകിസ്താന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടും. വ്യോമസേനയിലെ ധീരസൈനികരെ അഭിനന്ദിക്കുന്നുവെന്നും അവരെ ഞാന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും ആന്റണി പറഞ്ഞു.




Next Story

RELATED STORIES

Share it