India

ഒസ്മാനാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി റെയില്‍വേ; ഇനി ധാരാഷിവെന്നറിയപ്പെടും

ഒസ്മാനാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി റെയില്‍വേ; ഇനി ധാരാഷിവെന്നറിയപ്പെടും
X

മുംബൈ: മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് റെയില്‍വേ സ്റ്റേഷനെ ധാരാഷിവെന്ന് പുനര്‍നാമം ചെയ്ത് ഇന്ത്യന്‍ റെയില്‍വേ. പുതിയ പേരും സ്റ്റേഷന്‍ കോഡും നടപ്പാക്കുന്നതിനായി മുംബൈ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം(PRS) 2025 ജുണ്‍ ഒന്നിന് 11. 45 പി.എം മുതല്‍ 01.30 എ.എം വരെ താല്‍ക്കാലികമായി നിര്‍ത്തലാക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഒസ്മാനാബാദ് നഗരത്തിന്റെയും ജില്ലയുടെയും പേര് മഹാരാഷ്ട്ര ഗവണ്‍മെന്റ് മുമ്പ് തന്നെ ധാരാഷിവെന്ന് മാറ്റിയിരുന്നു. റെയില്‍വെ സ്റ്റേഷന്റെ പേര് മാറ്റാനുള്ള നിര്‍ദേശം റെയില്‍വേയില്‍ കെട്ടിക്കിടക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ റെയില്‍വേ പുതിയ പേരും പുതിയ സ്റ്റേഷന്‍ കോഡും അംഗീകരിച്ചു.

ഹൈദരാബാദ് നാട്ടുരാജ്യം ഭരിച്ച 20ാം നൂറ്റാണ്ടിലെ ഭരണാധികാരിയുടെ പേരാണ് ഒസ്മാനാബാദ്. എട്ടാം നൂറ്റാണ്ടില്‍ ഈ പ്രദേശത്തെ ഒരു ഗുഹാ സമുച്ചയത്തിന്റെ പേരാണ് ധാരാശിവ്.




Next Story

RELATED STORIES

Share it