India

കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു; സഹപൈലറ്റിന് ഗുരുതര പരിക്ക്

കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു; സഹപൈലറ്റിന് ഗുരുതര പരിക്ക്
X

ശ്രീനഗര്‍: വടക്കന്‍ ജമ്മു കശ്മീരിലെ ബന്ദിപോരയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. ജമ്മു കശ്മീരിലെ ഗുരേസ് സെക്ടറിലെ തുലൈല്‍ ഗുജ്‌റാന്‍ മേഖലയിലായിരുന്നു അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന സഹ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റതായാണ് റിപോര്‍ട്ട്. ഗുരുതരാവസ്ഥയിലുള്ള സഹ പൈലറ്റ് 92 ആര്‍മി ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് സൂചന. ഹെലികോപ്റ്ററിലകപ്പെട്ട ജീവനക്കാരെ രക്ഷിക്കാനുള്ള സുരക്ഷാസേനയുടെ തിരച്ചില്‍ തുടരുകയാണ്. സ്ഥലത്ത് കനത്ത മഞ്ഞുവീഴ്ചയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൈനിക ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി ഗുരെസിന്റെ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് (എസ്ഡിഎം) ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥലത്ത് സുരക്ഷാ സേനയുടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it