India

ഒഡീഷ: കലഹന്ദിയിൽ മാവോവാദി ഒളിത്താവളം സിആർപിഎഫ് തകർത്തു

ഞങ്ങളുടെ സ്നിഫിങ് നായ്ക്കളിൽ ഒന്നാണ് സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയത്.

ഒഡീഷ: കലഹന്ദിയിൽ മാവോവാദി ഒളിത്താവളം സിആർപിഎഫ് തകർത്തു
X

കലഹന്ദി: സെൻട്രൽ റിസർവ് പോലിസ് ഫോഴ്സ് (സിആർപിഎഫ്) കലഹന്ദി ജില്ലയിലെ മാവോവാദി ഒളിത്താവളം തകർത്തു. സ്ഫോടക വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും ഒളിത്താവളത്തിൽ നിന്ന് കണ്ടെടുത്തുവെന്നും സിആർപിഎഫ് നാലാം ബറ്റാലിയൻ സെക്കൻഡ് ഇൻ കമാൻഡ് മിഥു റോയ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സിആർപിഎഫ് സേന കലഹന്ദി ജില്ലയിലെ മാവോവാദികളുടെ ഒരു ഒളിത്താവളം തകർത്തു. സ്ഫോടക വസ്തുക്കളുടെയും ആയുധങ്ങളുടെയും വെടിമരുന്നുകളുടെയും ഒരു വലിയ ശേഖരം കണ്ടെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ സ്നിഫിങ് നായ്ക്കളിൽ ഒന്നാണ് സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയത്. പിന്നീട് ഉപയോഗത്തിനായി ഒളിപ്പിച്ച സ്ഫോടക വസ്തുക്കൾ ഞങ്ങൾ കണ്ടെടുത്തുവെന്ന് മിഥു റോയ് പറഞ്ഞു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Next Story

RELATED STORIES

Share it