India

ഉല്‍സവ സംഭാവന എല്ലാവരില്‍ നിന്നും സ്വീകരിക്കാത്തത് തൊട്ടുകൂടായ്മ: മദ്രാസ് ഹൈക്കോടതി

ഉല്‍സവ സംഭാവന എല്ലാവരില്‍ നിന്നും സ്വീകരിക്കാത്തത് തൊട്ടുകൂടായ്മ: മദ്രാസ് ഹൈക്കോടതി
X

ചെന്നൈ: സന്നദ്ധരായ എല്ലാവരില്‍നിന്നും ക്ഷേത്രോല്‍സവത്തിനു സംഭാവന സ്വീകരിക്കാതിരിക്കുന്നത് തൊട്ടുകൂടായ്മയാണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളെ സംഭാവന നല്‍കാന്‍ അനുവദിക്കാത്തതു ഭരണഘടനാലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജാതി സാമൂഹിക തിന്മയാണ്. ജാതിരഹിത സമൂഹമാണ് ഭരണഘടനാശില്‍പികള്‍ വിഭാവനം ചെയ്തത്. എല്ലാവരില്‍നിന്നും സംഭാവന സ്വീകരിക്കണമെന്ന് ദേവസ്വത്തോടു നിര്‍ദേശിച്ച കോടതി, ഈ വര്‍ഷം മാത്രമല്ല ഭാവിയിലെ ഉല്‍സവങ്ങള്‍ക്കും ഉത്തരവു ബാധകമാണെന്നും പറഞ്ഞു.

ചെന്നൈ കുന്ദ്രത്തൂര്‍ കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ ചെങ്കുന്ത മുതലിയാര്‍ ജാതിക്കാരില്‍നിന്നു മാത്രമാണ് സംഭാവന സ്വീകരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി അംബേദ്കര്‍ മക്കള്‍ നീതി ഇയക്കം അംഗമാണു കോടതിയെ സമീപിച്ചത്.



Next Story

RELATED STORIES

Share it