India

നോര്‍ക്ക റൂട്ട്‌സ്: സൗദി മന്ത്രാലയം വനിതാ നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു

ബിഎസ്‌സി., എഎസ്‌സി, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. കാര്‍ഡിയാക്, ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ് (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍), എമര്‍ജന്‍സി, ജനറല്‍ നഴ്‌സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

നോര്‍ക്ക റൂട്ട്‌സ്: സൗദി മന്ത്രാലയം വനിതാ നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു
X

ന്യൂഡല്‍ഹി: സൗദി ആരോഗ്യമന്ത്രാലയത്തിനു (എംഒഎച്ച്) കീഴില്‍ വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കുന്നു. ബിഎസ്‌സി., എഎസ്‌സി, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. കാര്‍ഡിയാക്, ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ് (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍), എമര്‍ജന്‍സി, ജനറല്‍ നഴ്‌സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പ്രകാരം 2020 മാര്‍ച്ച് 16 മുതല്‍ 20 വരെ ബംഗളൂരുവില്‍ അഭിമുഖം നടക്കും.

താല്‍പര്യമുള്ളവര്‍ www. norkaroots.org മുഖേന അപേക്ഷിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. അവസാന തിയ്യതി 2020 മാര്‍ച്ച് 12. കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യയിലുള്ളവര്‍ക്ക് 18004253939, വിദേശത്തുള്ളവര്‍ക്ക് മിസ്ഡ് കോള്‍ സേവനത്തിലൂടെ 00918802012345 എന്നീ ടോള്‍ഫ്രീ നമ്പരുകളില്‍ ലഭിക്കും.

Next Story

RELATED STORIES

Share it