പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; വെന്റിലേറ്ററില്‍ തുടരുന്നു
വെന്റിലേറ്ററിന്റെ സഹായത്താലാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്താലാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.
ശ്വാസകോശത്തിലെ അണുബാധയ്ക്കുള്ള ചികില്‍സയിലാണ് അദ്ദേഹം. അദ്ദേഹത്തിന് കടുത്ത അസ്വസ്ഥതയുണ്ട്. മറ്റ് ശാരീരിക അവസ്ഥകളിലും മാറ്റമില്ലാതെ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ ചൊവ്വാഴ്ച രാവിലെ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
ആഗസ്ത് 10 നാണ് മുഖര്‍ജിയെ ഡല്‍ഹി കന്റോണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനാണ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്. അതിനുശേഷം അദ്ദേഹം അബോധാവസ്ഥയിലായി. ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശ്വാസകോശത്തില്‍ അണുബാധയുണ്ടാവുകയായിരുന്നു.
RELATED STORIES
ആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMT