India

ആലപ്പുഴയില്‍ പുതിയ കേന്ദ്രീയവിദ്യാലയം അനുവദിക്കണം; എ എം ആരിഫ് എംപി കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി

എന്‍ടിപിസി കേന്ദ്രീയവിദ്യാലയമാണ്. ആലപ്പുഴ ജില്ലയിലെ ഒരേയൊരു കേന്ദ്രീയ വിദ്യാലയം അവിടത്തെ അഡ്മിഷന്‍ എന്‍ടിപിസിയിലെ ജീവനക്കാരുടെ മക്കള്‍ക്കായി മാറ്റിവച്ചിട്ടുള്ളതാണ്.

ആലപ്പുഴയില്‍ പുതിയ കേന്ദ്രീയവിദ്യാലയം അനുവദിക്കണം; എ എം ആരിഫ് എംപി കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി
X

ന്യൂഡല്‍ഹി: ആലപ്പുഴയില്‍ പുതിയ കേന്ദ്രീയവിദ്യാലയം അനുവദിക്കണമെന്നാവശ്യപ്പെട്ട് എ എം ആരിഫ് എംപി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്‌റിയാലിന് നിവേദനം നല്‍കി. എന്‍ടിപിസി കേന്ദ്രീയവിദ്യാലയമാണ്. ആലപ്പുഴ ജില്ലയിലെ ഒരേയൊരു കേന്ദ്രീയ വിദ്യാലയം അവിടത്തെ അഡ്മിഷന്‍ എന്‍ടിപിസിയിലെ ജീവനക്കാരുടെ മക്കള്‍ക്കായി മാറ്റിവച്ചിട്ടുള്ളതാണ്.

സാധാരണക്കാര്‍ക്കും ആര്‍മിയില്‍ സേവനം അനുഷ്ടിക്കുന്ന പട്ടാളക്കാരുടെ മക്കള്‍ക്കും ഈ കേന്ദ്രീയവിദ്യാലയത്തില്‍ പ്രവേശനം ലഭിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. നിലവിലെ കേന്ദ്രീയവിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം വളരെ കൂടുതലായതുകൊണ്ട് ആലപ്പുഴയില്‍ പുതിയ കേന്ദ്രീയ വിദ്യാലയം അനിവാര്യമാണെന്ന് എ എം ആരിഫ് എംപി മന്ത്രിയെ ബോധിപ്പിച്ചു. പുതിയ കേന്ദ്രീയവിദ്യാലയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി.

Next Story

RELATED STORIES

Share it