മദ്യലഹരിയില്‍ അതിക്രമം കാണിച്ച നേവി ഉദ്യോഗസ്ഥനെ ഭാര്യ തല്ലിക്കൊന്നു
പനാജി: മദ്യലഹരിയില്‍ ഭാര്യക്കു നേരെ ആക്രമണം നടത്തിയ നേവി ഉദ്യോഗസ്ഥനെ ഭാര്യ തല്ലിക്കൊന്നു. ഗോവയിലെ വാസ്‌കോഡഗാമാ നഗരത്തിലാണ് സംഭവം. ഐഎന്‍എസ് ഹന്‍സയില്‍ ജോലി ചെയ്യുന്ന കൗശലേന്ദ്ര പ്രതാപാണ് മരിച്ചത്.
ദിവസവും മദ്യപിച്ചെത്തി ഭാര്യക്കു നേരെ ആക്രമണം നടത്തുന്ന വ്യക്തിയാണ് മരിച്ച കൗശലേന്ദ്രയെന്നു അയല്‍വാസികള്‍ പറഞ്ഞു. സംഭവദിവസവും മദ്യലഹരിയില്‍ വീട്ടിലെത്തിയ കൗശലേന്ദ്ര ഭാര്യയെ ആക്രമിക്കുകയും വീട്ടിലെ കൂളര്‍ അടക്കമുള്ള വസ്തുക്കള്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്നു തളര്‍ന്നുറങ്ങിയ കൗശലേന്ദ്രയെ അടുക്കളയില്‍ നിന്നും വടിയെടുത്ത് ഭാര്യ തല്ലുകയായിരുന്നു. പിന്നീട് ഭാര്യ തന്നെയാണ് അയല്‍വാസികളെ വിളിച്ചു സംഭവം പറഞ്ഞത്. ഗുരുതര പരിക്കേറ്റ കൗശലേന്ദ്രയെ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രക്തം വാര്‍ന്നും തലക്കേറ്റ ഗുരുതര പരിക്കുമാണ് മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി പോലിസ് പറഞ്ഞു.
ഭാര്യ കുറ്റം സമ്മതിച്ചതായും കൊലപാതകത്തിനു കേസെടുത്തു ഭാര്യയെ അറസ്റ്റ് ചെയ്തതായും പോലിസ് ഡെപ്യൂട്ടി സൂപ്രണ്ട് സുനിതാ സാവന്ത് പറഞ്ഞു.
RELATED STORIES
വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല;മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും...
23 May 2022 10:33 AM GMTതൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍
23 May 2022 10:06 AM GMTനടിയെ ആക്രമിച്ച കേസ്: നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന്; ഹരജിയുമായി...
23 May 2022 9:52 AM GMTവിസ്മയ കേസ്:കോടതി വിധി സ്വാഗതാര്‍ഹം,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള...
23 May 2022 8:40 AM GMTആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMT