India

അസം: പൗരത്വ ബില്ലിനെതിരേ തുണിയുരിഞ്ഞ് പ്രതിഷേധം

കഴിഞ്ഞ മാസം പാര്‍ലമെന്റിനു മുന്നിലും 10 അസം യുവാക്കള്‍ നഗ്‌നരായി പ്രതിഷേധിച്ചിരുന്നു

അസം: പൗരത്വ ബില്ലിനെതിരേ തുണിയുരിഞ്ഞ് പ്രതിഷേധം
X

ഗുവാഹത്തി: പൗരത്വ (ഭേദഗതി) ബില്ലിനെതിരേ അസം സെക്രട്ടേറിയറ്റിനു മുമ്പില്‍ യുവാക്കള്‍ നഗ്‌നരായി പ്രതിഷേധിച്ചു. മൂന്ന് യുവാക്കളാണ് നഗ്‌നരായി എത്തി ബില്ലിനെതിരേ പ്രതിഷേധിച്ചത്. കഴിഞ്ഞ മാസം പാര്‍ലമെന്റിനു മുന്നിലും 10 അസം യുവാക്കള്‍ നഗ്‌നരായി പ്രതിഷേധിച്ചിരുന്നു. ബില്ലിനെതിരേ ഷില്ലോങിലും ഇംഫാലിലുമടക്കം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും ന്യൂഡല്‍ഹിയിലും വന്‍ പ്രതിഷേധപരിപാടികളാണ് അരങ്ങേറുന്നത്. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ജനുവരി എട്ടിനു ലോക്‌സഭ പാസാക്കിയ ബില്ലിനെതിരേ നേരത്തെതന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു

Next Story

RELATED STORIES

Share it