- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നു; മുംബൈയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മേയര്‍
മുംബൈയിലെ 95 ശതമാനം പൗരന്‍മാരും കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കുമ്പോള്‍ അഞ്ചുശതമാനം ആളുകള്‍ ഇപ്പോഴും ബാക്കിയുള്ളവര്‍ക്ക് പ്രശ്‌നമുണ്ടാക്കുകയാണ്. അതുകൊണ്ടുതന്നെ മുംബൈയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കി.

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ചിലര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) മേയര്‍ കിഷോരി പെദ്‌നേക്കര്‍. മുംബൈയിലെ 95 ശതമാനം പൗരന്‍മാരും കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കുമ്പോള്‍ അഞ്ചുശതമാനം ആളുകള്‍ ഇപ്പോഴും ബാക്കിയുള്ളവര്‍ക്ക് പ്രശ്‌നമുണ്ടാക്കുകയാണ്. അതുകൊണ്ടുതന്നെ മുംബൈയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത് മുംബൈ നഗരത്തിലാണ്.
നിലവിലെ കൊവിഡ് 19 സ്ഥിതി നോക്കുമ്പോള്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് കരുതുന്നതെന്ന് മേയര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. വൈറസ് വ്യാപനം തടയുന്നതിന് ഹരിദ്വാറിലെ കുംഭമേളയില്‍നിന്ന് മടങ്ങുന്നവര്‍ക്ക് അതത് സംസ്ഥാനങ്ങളില്‍ സ്വയം നിരീക്ഷണത്തിന് നിര്‍ദേശം നല്‍കണമെന്നും ബിഎംസി മേയര്‍ അഭ്യര്‍ഥിച്ചു. മടങ്ങിയെത്തിയവരെ ക്വാറന്റൈനിലാക്കുന്നത് സംബന്ധിച്ച് കോര്‍പറേഷന്‍ ആലോചിക്കുന്നുണ്ടെന്നും മേയര്‍ പറഞ്ഞു. മുംബൈയില്‍ വെള്ളിയാഴ്ച 8,839 കൊവിഡ് 19 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. നഗരത്തിലെ ആകെ കേസുകളുടെ എണ്ണം 5,61,998 ആയി. 53 രോഗികള്‍ കൂടി മരണത്തിന് കീഴടങ്ങി.
അതേസമയം, മഹാരാഷ്ട്രയില്‍ ശനിയാഴ്ച 24 മണിക്കൂറിനുള്ളില്‍ 63,729 പുതിയ കൊവിഡ് 19 കേസുകളും 398 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം ചികില്‍സയിലുള്ളത് 6,38,034 പേരാണ്. ഒരുദിവസത്തിനിടെ ഏറ്റവും കൂടുതല്‍ വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ് (63,729). തൊട്ടുപിന്നില്‍ ഉത്തര്‍പ്രദേശ് (27,426), ഡല്‍ഹി (19,486) എന്നിങ്ങനെയാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്. ഡല്‍ഹി (141), ഛത്തീസ്ഗഢ് (138), ഉത്തര്‍പ്രദേശ് (103) എന്നിങ്ങനെയാണ് കഴിഞ്ഞ ഒരുദിവസത്തെ കൊവിഡ് മരണസംഖ്യ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















