ഏക്‌നാഥ് ഗെയ്ക്‌വാദ് മുംബൈ കോണ്‍ഗ്രസ് ആക്ടിങ് പ്രസിഡന്റ്
ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മിലിന്ദ് ദേവ്‌റ അധ്യക്ഷസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് ഏക്‌നാഥിന്റെ നിയമനം. രണ്ടുതവണ എംപിയായ ഏക്‌നാഥ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.
മുംബൈ: ഏക്‌നാഥ് ഗെയ്ക്‌വാദിനെ മുംബൈ സിറ്റി കോണ്‍ഗ്രസ് ആക്ടിങ് പ്രസിഡന്റായി നിയമിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മിലിന്ദ് ദേവ്‌റ അധ്യക്ഷസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് ഏക്‌നാഥിന്റെ നിയമനം. രണ്ടുതവണ എംപിയായ ഏക്‌നാഥ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. മിലിന്ദിന്റെ രാജി മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗീകരിച്ചു. കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗയെയും തന്റെ രാജിതീരുമാനം അറിയിച്ചിരുന്നതായി മിലിന്ദ് രാജിക്കത്തില്‍ പറഞ്ഞിരുന്നു. മുന്‍ കേന്ദ്രസഹമന്ത്രിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ മുരളി ദേവ്‌റയുടെ മകനാണ് മിലിന്ദ്.
കഴിഞ്ഞ മാര്‍ച്ചിലാണ് സഞ്ജയ് നിരുപമിനെ മാറ്റി മിലിന്ദിനെ മുംബൈ സിറ്റി കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചത്. മിലിന്ദിന്റെ ഗ്രൂപ്പ് പോരാട്ടത്തിനൊടുവിലാണ് നിരുപമിനെ മാറ്റിയത്. നിരുപം മുംബൈ സിറ്റി അധ്യക്ഷനായി തുടരുകയാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നും മിലിന്ദ് ഭീഷണി മുഴക്കിയിരുന്നു. പാര്‍ട്ടിയിലെ ഉള്‍പ്പോര് മുംബൈ നഗരത്തില്‍ പാര്‍ട്ടിയുടെ വിജയസാധ്യതയെ തന്നെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് നിരുപമിനെ മാറ്റിയത്. നിരുപമിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് വിജയസാധ്യതയില്ലെന്നായിരുന്നു ദേവ്‌റ പക്ഷത്തിന്റെ വാദം. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ സ്‌ക്രീനിങ് കമ്മിറ്റി ഉള്‍പ്പടെ ഹൈക്കമാന്‍ഡ് പുനസംഘടിപ്പിച്ചിരുന്നു.
RELATED STORIES
മുന്‍ എംപിമാരുടെ പെന്ഷന് വ്യവസ്ഥകള്‍ കര്‍ശനമാക്കി കേന്ദ്രം;...
28 May 2022 9:54 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ട്: എസ്ഡിപിഐ
28 May 2022 9:34 AM GMTകല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ?
28 May 2022 8:20 AM GMTപോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല, ഹോം സിനിമ ജൂറി...
28 May 2022 5:50 AM GMTകുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നതില്‍ പ്രവാസികള്‍ക്ക്...
28 May 2022 5:49 AM GMT