ഇന്ത്യക്കു കൈമാറുന്നതു തടയാന്‍ മെഹുല്‍ ചോക്‌സിയുടെ പുതിയ തന്ത്രം; ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ആന്റിഗ്വയിലുള്ള ചോക്‌സി അവിടുത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ തന്റെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചു. ചോക്‌സിയെ ഇന്ത്യക്കു വിട്ടുകിട്ടണമെന്നതു സംബന്ധിച്ച കേസിന്റെ വാദം ആന്റിഗ്വയില്‍ നടക്കുന്നതിനിടെയാണ് ചോക്‌സിയുടെ നടപടി. ഇന്ത്യയും ആന്റിഗ്വയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലവിലില്ലാത്തതിനാല്‍ ചോക്‌സിയെ വിട്ടുതരാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ആന്റിഗ്വ.

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 13,000 കോടിയുടെ തട്ടിപ്പു നടത്തി രാജ്യംവിട്ട കുപ്രസിദ്ധ വജ്രവ്യാപാരി മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. ആന്റിഗ്വയിലുള്ള ചോക്‌സി അവിടുത്തെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ തന്റെ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചു. ചോക്‌സിയെ ഇന്ത്യക്കു വിട്ടുകിട്ടണമെന്നതു സംബന്ധിച്ച കേസിന്റെ വാദം ആന്റിഗ്വയില്‍ നടക്കുന്നതിനിടെയാണ് ചോക്‌സിയുടെ നടപടി. ഇന്ത്യയും ആന്റിഗ്വയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലവിലില്ലാത്തതിനാല്‍ ചോക്‌സിയെ വിട്ടുതരാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ആന്റിഗ്വ.
ഇതിനിടെയാണ് ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. ഇതോടെ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനു തടസ്സം നേരിട്ടേക്കുമെന്നാണു കരുതുന്നത്. കഴിഞ്ഞ വര്‍ഷം മെഹുല്‍ ചോക്‌സി ആന്റ്വിഗ ആന്റ് ബാര്‍ബുഡയില്‍ പൗരത്വം എടുത്തിരുന്നു. സിബിഐയുടെ അപേക്ഷ പ്രകാരം ഡിസംബറില്‍ ഇന്റര്‍പോള്‍ ചോക്‌സിക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
RELATED STORIES
ഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ ചുവടുവച്ച് ആലപ്പുഴയുടെ മണ്ണില്‍ ...
21 May 2022 11:11 AM GMTനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്കാന് വീണ്ടും അനുമതി; ഊരാളുങ്കലിലെ ...
21 May 2022 9:56 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് തിരിച്ചടി; മുന്‍കൂര്‍...
21 May 2022 6:17 AM GMTഅസം വെള്ളപ്പൊക്കം: ഭക്ഷണവും സര്‍ക്കാര്‍ സഹായവും എത്തുന്നില്ല;...
21 May 2022 5:22 AM GMTഗ്യാന്‍വാപി കേസില്‍ ഹിന്ദുത്വരെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്:...
21 May 2022 4:35 AM GMTഗ്യാന്‍വാപി മസ്ജിദ് കേസ് യുപിയിലെ പരിചയസമ്പന്നനായ ജഡ്ജി...
20 May 2022 12:44 PM GMT