India

മുന്‍ എംഎല്‍സിയുടെ വീട് മാവോവാദികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു

മുന്‍ എംഎല്‍സിയുടെ വീട് മാവോവാദികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു
X

പട്‌ന: ബിഹാറിലെ ഗയാ ജില്ലയില്‍ മുന്‍ എംഎല്‍സിയുടെ വീട് മാവോവാദികള്‍ സ്‌ഫോടനം നടത്തി തകര്‍ത്തു. വീട്ടില്‍ ആളില്ലാത്തതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അനുജ് കുമാര്‍ സിങിന്റെ വീടാണ് മാവോവാദികള്‍ ഡൈനാമിറ്റ് സ്ഥാപിച്ചു തകര്‍ത്തത്. വീട് ഒഴിയണമെന്നാവശ്യപ്പെട്ടു സിങിന്റെ ബന്ധുവിനെ മാവോവാദികള്‍ മര്‍ദിച്ചതായും പോലിസ് ഓഫിസര്‍ ദര്‍മേന്ദ്ര കുമാര്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ചു വിശദമായി അന്വേഷിക്കുമെന്നു പോലിസ് സൂപ്രണ്ട് രാജീവ് മിശ്ര വ്യക്തമാക്കി. ഏപ്രില്‍ 11 മുതല്‍ മെയ് 19വരെയാണ് ബിഹാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ്.

Next Story

RELATED STORIES

Share it